കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പുലര്‍ച്ചെ വരെ മദ്യം സുലഭം; മൂന്ന് മണിവരെ ബാറുകള്‍ തുറക്കും, വമ്പന്‍ മാറ്റങ്ങളുമായി ദില്ലിയുടെ മദ്യ നയം

Google Oneindia Malayalam News

ദില്ലി: ദില്ലി സര്‍ക്കാര്‍ നഗരത്തിന്റെ പുതിയ എക്‌സൈസ് നയം പരസ്യമാക്കി. ദേശീയ തലസ്ഥാനത്തെ മദ്യ വ്യാപാരികളുടെ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ട ശേഷമാണ് തിങ്കളാഴ്ച വൈകുന്നേരം സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തത്. വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ദില്ല സര്‍ക്കാര്‍ മദ്യനയം പുറത്തിറക്കിയിരിക്കുന്നത്. പുതിയ മദ്യ നയത്തില്‍ പ്രധാന മാറ്റങ്ങളും പ്രത്യേകതകളും ഏതൊക്കെയാണെന്ന് പരിശോധിക്കാം.

സ്‌നേഹ പ്രകടനമാണ് ചുംബനം; രണ്ടുപേര്‍ ചുംബിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍... ഇന്ന് ലോക ചുംബന ദിനം

1

ഹോട്ടലുകള്‍, ക്ലബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയിലെ ബാറുകള്‍ക്ക് പുലര്‍ച്ചെ 3 വരെ തുറന്നിരിക്കാനുള്ള അനുമതിയും നഗരത്തിലെ എല്ലാ മദ്യവില്‍പ്പനശാലകളിലും വോക്ക്-ഇന്‍ അനുഭവം നല്‍കുന്നതിനും ദില്ലി സര്‍ക്കാരിന്റെ പുതിയ നയത്തില്‍ ഉള്‍പ്പെടുന്നു. വിദേശ സന്ദര്‍ശകരില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന 28-ാമത്തെ നഗരമാണ് ദില്ലി എന്ന് നയ രേഖയില്‍ പറയുന്നു. ദേശീയ തലത്തില്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

2

ഇതെല്ലാം കണക്കിലെടുക്കാണ് ദില്ല്ി സര്‍ക്കാര്‍ പുതിയ മദ്യനയം തയ്യാറാക്കിയിരിക്കുന്നത്. മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് ഇഷ്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കണമെന്നും പുതിയ മദ്യനയത്തില്‍ പറയുന്നു. സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് എക്‌സൈസ്. മദ്യ മാഫിയ അടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ മദ്യനയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

3

അതേസമയം, ഹോം ഡെലിവറിയായി മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതിയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. കൂടാതെ നിയമപരമായ മദ്യപാന പ്രായം 25 ല്‍ നിന്ന് 21 ആയി കുറയ്ക്കാന്‍ മുമ്പ് നിര്‍ദ്ദേശിച്ചിരുന്ന കാര്യത്തെക്കുറിച്ചും നയത്തില്‍ പരാമര്‍ശിക്കുന്നില്ല. പല അയല്‍ നഗരങ്ങളിലും, നിയമപരമായ മദ്യപാന പ്രായം 21 വയസാണ്.

4

ദില്ലിയില്‍ 849 റീട്ടെയില്‍ മദ്യവില്‍പ്പന ശാലകളാണുള്ളത്. ഇവയില്‍ അഞ്ചെണ്ണം 2,500 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍ പ്രീമിയം റീട്ടെയില്‍ ഷോപ്പുകളായിരിക്കും. ഇത്തരം സൂപ്പര്‍ പ്രീമിയം ഷോപ്പുകളില്‍ 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള മദ്യങ്ങളും 200 രൂപയില്‍ കൂടുതലുള്ള ബിയറുകളുമാണ് ലഭ്യമാകുക. ഇവിടെ 50ല്‍ കൂടുതല്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ബ്രാന്‍ഡുകളും ഉണ്ടായിരിക്കണം.

 മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാക്കുന്നു: തന്ത്രമൊരുക്കി യുഡിഎഫ്, പ്രതിസന്ധിയിലായി ജോസ് കെ മാണി മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാക്കുന്നു: തന്ത്രമൊരുക്കി യുഡിഎഫ്, പ്രതിസന്ധിയിലായി ജോസ് കെ മാണി

മൂന്നര വര്‍ഷത്തിന് ശേഷം ലാലു പ്രസാദിന് അത് സാധ്യമായി... തന്റെ ഭരണം 'ജംഗിള്‍ രാജ്' ആയിരുന്നില്ലമൂന്നര വര്‍ഷത്തിന് ശേഷം ലാലു പ്രസാദിന് അത് സാധ്യമായി... തന്റെ ഭരണം 'ജംഗിള്‍ രാജ്' ആയിരുന്നില്ല

പാലായില്‍ സിപിഎം പിന്നില്‍ നിന്ന് കുത്തി, ഇനിയും അപമാനം സഹിച്ച് ഇടതില്‍ തുടരണമോ; ജോസിനോട് എംപി ജോസഫ്പാലായില്‍ സിപിഎം പിന്നില്‍ നിന്ന് കുത്തി, ഇനിയും അപമാനം സഹിച്ച് ഇടതില്‍ തുടരണമോ; ജോസിനോട് എംപി ജോസഫ്

പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
Kerala sold 72 crores liquor in one day

English summary
Delhi Excise Policy 2021-22: Bars and Clubs permitted to operate till 3 am
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X