Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂജ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് 'കരകയറും', പരമാവധി 3 സീറ്റ്! തകര്‍ന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ നാണക്കേടെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ന് പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് പ്രവചിച്ചിരിക്കുന്നത്. 2015 ലും 2020 ലും കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായിരുന്നില്ല. ഇത്തവണയും അതിന് സമാനമായ പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച വെക്കുക എന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം.

ശരാശരി കണക്കാക്കുമ്പോള്‍ രണ്ട് സീറ്റിനപ്പുറത്തേക്ക് കോണ്‍ഗ്രസിന് നേടാനാകില്ല എന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കില്ല. പീപ്പിള്‍സ് ഇന്‍സൈറ്റ് കോണ്‍ഗ്രസ് ഒന്നുകില്‍ ഒരു സീറ്റും നേടില്ല അല്ലെങ്കില്‍ ഒരു സീറ്റെങ്കിലും നേടും എന്നാണ് പ്രവചിച്ചിരിക്കുന്നത്. പി-മാര്‍ക്കും ഇത് തന്നെയാണ് പ്രവചിച്ചത്.

Delhi Exit Poll 2025

കോണ്‍ഗ്രസ് ഒരു സീറ്റ് നേടിയേക്കുമെന്നാണ് മാട്രിസ് പ്രവചിച്ചത്. അതേസമയം ചാണക്യ സ്ട്രാറ്റജീസ് കോണ്‍ഗ്രസിന് 2-3 സീറ്റുകള്‍ പ്രവചിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏതെങ്കിലും എക്‌സിറ്റ് പോള്‍ ഏജന്‍സി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പ്രവചനവും ഇതാണ്. ഒരുകാലത്ത് ഡല്‍ഹിയിലെ ഏറ്റവും ശക്തരായിരുന്ന കോണ്‍ഗ്രസിന്റെ പതനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

1998 മുതല്‍ 2013 വരെ ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് 2015 ലും 2020 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. ഇന്ന് പുറത്തുവന്ന ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബിജെപിക്ക് മുന്‍തൂക്കം എന്നാണ് പ്രവചിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിച്ചത് മൈന്‍ഡ് ബ്ലിങ്ക് എക്സിറ്റ് പോള്‍ മാത്രമാണ്. എഎപി 44 മുതല്‍ 49 വരെ സീറ്റുകള്‍ നേടുമെന്നാണ് മൈന്‍ഡ് ബ്ലിങ്ക് എക്സിറ്റ് പോള്‍ പ്രവചനം.

മാട്രിസ് മാത്രമാണ് എഎപിയും ബിജെപിയും തമ്മില്‍ കടുത്ത മത്സരം പ്രവചിക്കുന്നത്. മറ്റെല്ലാ എക്‌സിറ്റ് പോളുകളും ഡല്‍ഹിയില്‍ 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. പീപ്പിള്‍സ് പള്‍സ് ബിജെപിക്ക് വന്‍ വിജയം പ്രവചിച്ചു. ബിജെപി 51-60 സീറ്റുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ഇന്നാണ് പൂര്‍ത്തിയായത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ആറ് മണിക്കാണ് അവസാനിച്ചത്. ഫെബ്രുവരി എട്ടിനാണ് ഫല പ്രഖ്യാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+