ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടത്. വൈകീട്ട് ആറ് മണി വരെയായിരുന്നു വോട്ടെടുപ്പിന്റെ സമയം. ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്ന സര്‍വേഫലങ്ങളാണ് പുറത്തുവരുന്നത്. 6.30 ന് ശേഷമെ എക്സിറ്റ് പോളുകള്‍ പുറത്തുവിടാന്‍ പാടുള്ളൂ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
വോട്ടെടുപ്പ് കഴിഞ്ഞയുടനെ നടത്തുന്ന എക്സിറ്റ് പോളുകള്‍ പലപ്പോഴും കൃത്യതയുള്ളതായി കൊള്ളണം എന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഭൂരിഭാഗം എക്‌സിറ്റ് പോളുകളേയും ഖണ്ഡിക്കുന്ന ഫലമായിരുന്നു പുറത്തുവന്നിരുന്നത്. ഡല്‍ഹിയില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്കാണ് ആരംഭിച്ചത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ വോട്ട് ചെയ്തു. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും, ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ഡല്‍ഹി ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. 2015 ലും 2020 ലും വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ചാണ് ആം ആദ്മി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്.
Feb 05, 2025, 10:21 pm IST
അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കെജ്രിവാള്‍ ഇതിനകം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് കഴിഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയം അവസാനിച്ചു. സിനിമയിലേക്ക് മാറിയാല്‍ നിഷ്‌കളങ്കമായ അഭിനയശൈലി കൊണ്ട് നല്ല നടന്മാരെ തോല്‍പ്പിക്കാന്‍ കഴിയും എന്നും ഗിരിരാജ് സിംഗ് പറഞ്ഞു
Feb 05, 2025, 9:55 pm IST
ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ നാളെ പുറത്തുവിടുമെന്ന് ആക്സിസ് മൈ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് ഗുപ്ത. 'വിശദമായ ഫീല്‍ഡ് വര്‍ക്ക്, നമ്പര്‍ ക്രഞ്ചിംഗ്, വിശദമായ വിശകലനം, പോസ്റ്റ് പോള്‍ പഠനം എന്നിവയ്ക്ക് ശേഷം നാളെ വൈകുന്നേരം 6.30 ന് ഞങ്ങള്‍ ഫലം പ്രസിദ്ധീകരിക്കും,' പ്രദീപ് ഗുപ്ത പറഞ്ഞു.
Feb 05, 2025, 9:36 pm IST
എക്സിറ്റ് പോളുകള്‍ വിശ്വാസയോഗ്യമല്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി.
Feb 05, 2025, 8:56 pm IST
അരവിന്ദ് കെജ്രിവാളിന്റെ 11 വര്‍ഷത്തെ ഭരണം ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് ബിജെപി എംപി യോഗേന്ദര്‍ ചന്ദോലിയ. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപി ലീഡ് ചെയ്യുന്നുവെന്ന് കാണിക്കുന്നു. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും
Feb 05, 2025, 8:44 pm IST
എക്സിറ്റ് പോള്‍ ഫലങ്ങള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്ന് എഎപി വക്താവ് പ്രിയങ്ക കക്കര്‍. ഞങ്ങള്‍ എല്ലായ്‌പ്പോഴും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇത്തവണയും വ്യത്യസ്തമായിരിക്കില്ല.'അവര്‍ പറഞ്ഞു.
Feb 05, 2025, 8:26 pm IST
'ഈ തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ പൊതുവേദിയില്‍ പോയപ്പോഴെല്ലാം ആം ആദ്മി പാര്‍ട്ടിക്കെതിരെയുള്ള നിരാശയും രോഷവും ജനങ്ങളില്‍ കാണാമായിരുന്നു. 10 വര്‍ഷം കൊണ്ട് ഇവര്‍ ഡല്‍ഹിയെ നശിപ്പിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നത്, അത് അവരുടെ മുഖത്ത് നിന്ന് വ്യക്തമാണ്...' ബിജെപി എംപി കമല്‍ജീത് സെഹ്രാവത്
Feb 05, 2025, 7:56 pm IST
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവാണ് മാട്രിസ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. 2020ല്‍ 53.5 ശതമാനം വോട്ട് നേടിയ ആപ്പിന് ഇത്തവണ 44 ശതമാനം മാത്രമേ നേടാനാകൂ. 2020ല്‍ 38.5 ശതമാനം വോട്ട് വിഹിതം നേടിയ ബിജെപിയുടെ വോട്ടുവിഹിതം 46 ശതമാനമായി ഉയര്‍ന്നേക്കും.
Feb 05, 2025, 7:42 pm IST
എഎപിയും ബിജെപിയും തമ്മില്‍ കടുത്ത മത്സരം പ്രവചിക്കുന്ന ഏക എക്‌സിറ്റ് പോള്‍ മാട്രിസ് മാത്രം. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു.
Feb 05, 2025, 7:29 pm IST
ഡല്‍ഹിയില്‍ ഫെബ്രുവരി എട്ടിന് താമര വിരിയുമെന്ന് ഉറപ്പാണെന്ന് ന്യൂഡല്‍ഹി സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ. 'ഞങ്ങള്‍ ഡല്‍ഹിയില്‍ നല്ല ഭരണവും ശുദ്ധമായ യമുനയും ജോലിയും നല്‍കും. താന്‍ തോല്‍ക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ ഉറച്ചു വിശ്വസിക്കുന്നു,' അദ്ദേഹം പറഞ്ഞു
ഡൽഹിയിൽ ബിജെപി 39 മുതൽ 44 വരെ സീറ്റുകൾ നേടിയേക്കുമെന്ന് ചാണക്യ എക്‌സിറ്റ് പോൾ
Feb 05, 2025, 6:38 pm IST
ബിജെപിക്ക് വന്‍ വിജയം പ്രവചിച്ച് പീപ്പിള്‍സ് പള്‍സ് ആന്റ് കോഡെമോ. ബിജെപി 51-60, ആം ആദ്മി പാര്‍ട്ടി 10-19, കോണ്‍ഗ്രസ് -0
Feb 05, 2025, 6:33 pm IST
ഡല്‍ഹിയില്‍ ബിജെപി ആം ആദ്മി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മാട്രിസ്-എബിപി എക്‌സിറ്റ് പോള്‍. ആം ആദ്മി പാര്‍ട്ടിക്ക് 32-37 സീറ്റ്. ബിജെപിക്ക് 35-40 സീറ്റ്. കോണ്‍ഗ്രസിന് 0-1 സീറ്റ്
Feb 05, 2025, 6:25 pm IST
പതിറ്റാണ്ടുകള്‍ക്ക് ശേഷം വ്യക്തമായ ഭൂരിപക്ഷം നേടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളത് എന്നും ജനങ്ങള്‍ വോട്ടുചെയ്യുന്നതില്‍ ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു
Feb 05, 2025, 6:12 pm IST
ഡല്‍ഹിയില്‍ വൈകിട്ട് 5 മണി വരെ 57.7% പോളിംഗ്. 2015 ലാണ് ഡല്‍ഹിയില്‍ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയത്. അന്ന് 67 ശതമാനമായിരുന്നു പോളിംഗ്
Feb 05, 2025, 6:04 pm IST
ഡല്‍ഹി വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അല്‍പസമയത്തിനകം
Feb 05, 2025, 5:54 pm IST
ഡല്‍ഹിയില്‍ റെക്കോഡ് പോളിംഗ് പ്രതീക്ഷിക്കാമെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ. വൈകിട്ട് 3.30 വരെയുള്ള വോട്ടിംഗ് ശതമാനം 46.55 ആണ്. വോട്ടിംഗ് ശതമാനം 65 ശതമാനത്തില്‍ കൂടുതലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
Feb 05, 2025, 5:34 pm IST
വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇനി അര മണിക്കൂര്‍ കൂടി
Feb 05, 2025, 5:16 pm IST
ആം ആദ്മി സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തെന്ന് ബിജെപിയുടെ ന്യൂഡല്‍ഹി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മയുടെ മകള്‍ തൃഷ വര്‍മ. ഡല്‍ഹിയില്‍ ഇത്തവണ ബിജെപി വിജയിക്കുമെന്നും തൃഷ വര്‍മ
Feb 05, 2025, 4:38 pm IST
ഡല്‍ഹിയില്‍ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രൂപീകരിക്കും. എഎപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും. ഹരിയാനയിലും മഹാരാഷ്ട്രയിലും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഡല്‍ഹിയിലും പൂര്‍ണ ഭൂരിപക്ഷത്തോടെ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും- കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത്
Feb 05, 2025, 4:32 pm IST
70 അംഗ ഡല്‍ഹി നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ നേടേണ്ട ഭൂരിപക്ഷം 36 ആണ്.
Feb 05, 2025, 4:20 pm IST
2015 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി 70ല്‍ 67 സീറ്റും നേടിയിരുന്നു. കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല. ബിജെപിക്ക് 3 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മിക്ക എക്സിറ്റ് പോളുകളും ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ വിജയം പ്രവചിച്ചിരുന്നെങ്കിലും എഎപി 60-ലധികം സീറ്റുകള്‍ നേടുമെന്ന് ഒരു പോള്‍ ഏജന്‍സിയ്ക്കും പ്രവചിക്കാനായിരുന്നില്ല.
Feb 05, 2025, 4:10 pm IST
70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്കാണ് ആരംഭിച്ചത്. ആറ് മണി വരെയാണ് വോട്ടെടുപ്പിനുള്ള സമയം
Feb 05, 2025, 4:04 pm IST
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകീട്ട്. ആറ് മണിക്ക് വോട്ടെടുപ്പ് കഴിഞ്ഞാലും 6.30 ന് ശേഷമെ എക്സിറ്റ് പോളുകള്‍ പുറത്തുവിടാന്‍ പാടുള്ളൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
READ MORE
4:04 PM, 5 Feb
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകീട്ട്. ആറ് മണിക്ക് വോട്ടെടുപ്പ് കഴിഞ്ഞാലും 6.30 ന് ശേഷമെ എക്സിറ്റ് പോളുകള്‍ പുറത്തുവിടാന്‍ പാടുള്ളൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
4:10 PM, 5 Feb
70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്കാണ് ആരംഭിച്ചത്. ആറ് മണി വരെയാണ് വോട്ടെടുപ്പിനുള്ള സമയം
4:20 PM, 5 Feb
2015 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി 70ല്‍ 67 സീറ്റും നേടിയിരുന്നു. കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല. ബിജെപിക്ക് 3 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മിക്ക എക്സിറ്റ് പോളുകളും ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ വിജയം പ്രവചിച്ചിരുന്നെങ്കിലും എഎപി 60-ലധികം സീറ്റുകള്‍ നേടുമെന്ന് ഒരു പോള്‍ ഏജന്‍സിയ്ക്കും പ്രവചിക്കാനായിരുന്നില്ല.
4:32 PM, 5 Feb
70 അംഗ ഡല്‍ഹി നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ നേടേണ്ട ഭൂരിപക്ഷം 36 ആണ്.
4:38 PM, 5 Feb
ഡല്‍ഹിയില്‍ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രൂപീകരിക്കും. എഎപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും. ഹരിയാനയിലും മഹാരാഷ്ട്രയിലും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഡല്‍ഹിയിലും പൂര്‍ണ ഭൂരിപക്ഷത്തോടെ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും- കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത്
5:16 PM, 5 Feb
ആം ആദ്മി സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തെന്ന് ബിജെപിയുടെ ന്യൂഡല്‍ഹി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മയുടെ മകള്‍ തൃഷ വര്‍മ. ഡല്‍ഹിയില്‍ ഇത്തവണ ബിജെപി വിജയിക്കുമെന്നും തൃഷ വര്‍മ
5:34 PM, 5 Feb
വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇനി അര മണിക്കൂര്‍ കൂടി
5:54 PM, 5 Feb
ഡല്‍ഹിയില്‍ റെക്കോഡ് പോളിംഗ് പ്രതീക്ഷിക്കാമെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ. വൈകിട്ട് 3.30 വരെയുള്ള വോട്ടിംഗ് ശതമാനം 46.55 ആണ്. വോട്ടിംഗ് ശതമാനം 65 ശതമാനത്തില്‍ കൂടുതലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
6:04 PM, 5 Feb
ഡല്‍ഹി വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അല്‍പസമയത്തിനകം
6:12 PM, 5 Feb
ഡല്‍ഹിയില്‍ വൈകിട്ട് 5 മണി വരെ 57.7% പോളിംഗ്. 2015 ലാണ് ഡല്‍ഹിയില്‍ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയത്. അന്ന് 67 ശതമാനമായിരുന്നു പോളിംഗ്
6:25 PM, 5 Feb
പതിറ്റാണ്ടുകള്‍ക്ക് ശേഷം വ്യക്തമായ ഭൂരിപക്ഷം നേടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളത് എന്നും ജനങ്ങള്‍ വോട്ടുചെയ്യുന്നതില്‍ ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു
6:33 PM, 5 Feb
ഡല്‍ഹിയില്‍ ബിജെപി ആം ആദ്മി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മാട്രിസ്-എബിപി എക്‌സിറ്റ് പോള്‍. ആം ആദ്മി പാര്‍ട്ടിക്ക് 32-37 സീറ്റ്. ബിജെപിക്ക് 35-40 സീറ്റ്. കോണ്‍ഗ്രസിന് 0-1 സീറ്റ്
6:38 PM, 5 Feb
ബിജെപിക്ക് വന്‍ വിജയം പ്രവചിച്ച് പീപ്പിള്‍സ് പള്‍സ് ആന്റ് കോഡെമോ. ബിജെപി 51-60, ആം ആദ്മി പാര്‍ട്ടി 10-19, കോണ്‍ഗ്രസ് -0
6:41 PM, 5 Feb
ഡൽഹിയിൽ ബിജെപി 39 മുതൽ 44 വരെ സീറ്റുകൾ നേടിയേക്കുമെന്ന് ചാണക്യ എക്‌സിറ്റ് പോൾ
ഡല്‍ഹിയില്‍ ഫെബ്രുവരി എട്ടിന് താമര വിരിയുമെന്ന് ഉറപ്പാണെന്ന് ന്യൂഡല്‍ഹി സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ. 'ഞങ്ങള്‍ ഡല്‍ഹിയില്‍ നല്ല ഭരണവും ശുദ്ധമായ യമുനയും ജോലിയും നല്‍കും. താന്‍ തോല്‍ക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ ഉറച്ചു വിശ്വസിക്കുന്നു,' അദ്ദേഹം പറഞ്ഞു
7:42 PM, 5 Feb
എഎപിയും ബിജെപിയും തമ്മില്‍ കടുത്ത മത്സരം പ്രവചിക്കുന്ന ഏക എക്‌സിറ്റ് പോള്‍ മാട്രിസ് മാത്രം. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു.
7:56 PM, 5 Feb
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവാണ് മാട്രിസ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. 2020ല്‍ 53.5 ശതമാനം വോട്ട് നേടിയ ആപ്പിന് ഇത്തവണ 44 ശതമാനം മാത്രമേ നേടാനാകൂ. 2020ല്‍ 38.5 ശതമാനം വോട്ട് വിഹിതം നേടിയ ബിജെപിയുടെ വോട്ടുവിഹിതം 46 ശതമാനമായി ഉയര്‍ന്നേക്കും.
8:26 PM, 5 Feb
'ഈ തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ പൊതുവേദിയില്‍ പോയപ്പോഴെല്ലാം ആം ആദ്മി പാര്‍ട്ടിക്കെതിരെയുള്ള നിരാശയും രോഷവും ജനങ്ങളില്‍ കാണാമായിരുന്നു. 10 വര്‍ഷം കൊണ്ട് ഇവര്‍ ഡല്‍ഹിയെ നശിപ്പിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നത്, അത് അവരുടെ മുഖത്ത് നിന്ന് വ്യക്തമാണ്...' ബിജെപി എംപി കമല്‍ജീത് സെഹ്രാവത്
8:44 PM, 5 Feb
എക്സിറ്റ് പോള്‍ ഫലങ്ങള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്ന് എഎപി വക്താവ് പ്രിയങ്ക കക്കര്‍. ഞങ്ങള്‍ എല്ലായ്‌പ്പോഴും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇത്തവണയും വ്യത്യസ്തമായിരിക്കില്ല.'അവര്‍ പറഞ്ഞു.
8:56 PM, 5 Feb
അരവിന്ദ് കെജ്രിവാളിന്റെ 11 വര്‍ഷത്തെ ഭരണം ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് ബിജെപി എംപി യോഗേന്ദര്‍ ചന്ദോലിയ. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപി ലീഡ് ചെയ്യുന്നുവെന്ന് കാണിക്കുന്നു. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും
9:36 PM, 5 Feb
എക്സിറ്റ് പോളുകള്‍ വിശ്വാസയോഗ്യമല്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി.
9:55 PM, 5 Feb
ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ നാളെ പുറത്തുവിടുമെന്ന് ആക്സിസ് മൈ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് ഗുപ്ത. 'വിശദമായ ഫീല്‍ഡ് വര്‍ക്ക്, നമ്പര്‍ ക്രഞ്ചിംഗ്, വിശദമായ വിശകലനം, പോസ്റ്റ് പോള്‍ പഠനം എന്നിവയ്ക്ക് ശേഷം നാളെ വൈകുന്നേരം 6.30 ന് ഞങ്ങള്‍ ഫലം പ്രസിദ്ധീകരിക്കും,' പ്രദീപ് ഗുപ്ത പറഞ്ഞു.
10:21 PM, 5 Feb