ഇന്ത്യാ സഖ്യത്തിന് ഒന്നും ചെയ്യാനാകില്ല: ഡല്‍ഹി മൂന്നാമത് ബിജെപി തൂത്തുവാരിയേക്കും
രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹിയിലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും അത്ഭുതമൊന്നും ഉണ്ടായേക്കില്ലെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റിലും ബി ജെ പി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ഇന്ന് പുറത്തുവന്ന ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും അവകാശപ്പെടുന്നത്. പിഎംആർക്യു, ടിവി9 ഭാരത് വർഷ, ജന്‍കി ബാത് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് ഏഴില്‍ ഏഴ സീറ്റും ബി ജെ പി തന്നെ വീണ്ടും വിജയിക്കുമെന്നാണ്. ഇവരുടെ സർവ്വേ പ്രകാരം എ എ പി യും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യത്തിന് ഒരു ചലനവും ഡല്‍ഹിയില്‍ സൃഷ്ടിക്കാന്‍ സാധിച്ചേക്കില്ല.
ഇന്ത്യ ടിവി-സിഎന്‍എക്സ് എക്സിറ്റ്, ഇന്ത്യാ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളുകള്‍ പറയുന്നത് ബി ജെ പിക്ക് ആറ് മുതല്‍ ഏഴ് വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ്. ഇന്ത്യാ സഖ്യത്തിന് ഒരു സീറ്റോ അല്ലെങ്കില്‍ ഒന്നും കിട്ടാതെയോ വരാം. റിപ്പബ്ലിക്ക് ഭാരത്-മാട്രിസ് സർവ്വെ മാത്രാണ് രാജ്യ തലസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന് രണ്ട് സീറ്റില്‍ വരെ സാധ്യത കാണുന്നത്. ചിലപ്പോള്‍ ഒന്നും ലഭിക്കാതെയും വരാം. ബി ജെ ക്ക് അഞ്ച് മുതല്‍ ഏഴ് വരെ സീറ്റുകള്‍ ലഭിക്കാമെന്നും ഇവർ പറയുന്നു.

കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബി ജെ പിയായിരുന്നു നേടിയത്. ഭൂരിഭാഗം സീറ്റുകളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2019ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 56.86% വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ് 22.51% വോട്ടും എ എ പി 18.11% വോട്ടും നേടി. ഇത്തവണ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി എ എ പി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലുമാണ് ഡല്‍ഹിയില്‍ മത്സരിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിൽ മെയ് 25 നായിരുന്നു ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം 58.69% പോളിങ് ആണ് ദേശീയ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഏഴ് ലോക്സഭ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് നോർത്ത് ഈസ്റ്റ് ഡൽഹിയിലാണ് (62.89%), ന്യൂ ഡൽഹിയിലാണ് ഏറ്റവും കുറവ് 55.43%.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications