ആം ആദ്മിക്ക് ആശ്വാസമായി മൈൻഡ് ബ്ലിങ്ക് എക്സിറ്റ് പോൾ; 44 മുതൽ 49 വരെ സീറ്റുകൾ ലഭിക്കും
ഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോളുകൾ പുറത്തുവന്നുകഴിഞ്ഞു. മിക്ക എക്സിറ്റ് പോളുകളും ബി ജെ പിക്കാണ് വിജയം പ്രവചിക്കുന്നത്. എന്നാൽ മൈൻഡ് ബ്ലിങ്ക് എക്സിറ്റ് പോൾ പ്രകാരം എ എ പിക്ക് 44 മുതൽ 49 വരെ സീറ്റുകളാണ് പ്രവച്ചിരിക്കുന്നത്. ബി ജെ പിക്ക് 21 മുതൽ 25 സീറ്റുകൾ ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കോൺഗ്രസിന് 0 മുതൽ സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.
70 സീറ്റുകളിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്. ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി, കോൺഗ്രസ്, ബി ജെ പി എന്നീ പാർട്ടികളുടെ ത്രികോണ മത്സരമാണ് നടന്നത്. ഫെബ്രുവരി എട്ടിനാണ് ഫലം പ്രഖ്യാപിക്കുക. ആം ആദ്മി പാർട്ടിയെ സംബന്ധിച്ച് ഇത് അഭിമാന പോരാട്ടം തന്നെയാണ്. അധികാരം നിലനിർത്തിയാൽ എ എ പിക്ക് അത് വലിയ നേട്ടം തന്നെയാണ്. എന്നാൽ കാലങ്ങളോളമായി ഡൽഹി പിടിച്ചെടുക്കാൻ സാധിക്കാതെ നിൽക്കുന്ന ബി ജെ പി എങ്ങനെയെങ്കിലും അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ്.

699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായത്. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും ആംദിമി പാർട്ടി വൻ ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്. ഇത്തവണയും വലിയ വാഗ്ദാനങ്ങളാണ് എ എ പി നൽകിയിരിക്കുന്നത്. അധികരാത്തിൽ തിരച്ചെത്തിയാൽ സൗജന്യ ബസ് യാത്ര ഉൾപ്പെടെ നിലവിൽ സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ തുടരുമെന്നാണ് എ എ പി പറഞ്ഞിരിക്കുന്നത്.
കോൺഗ്രസു വൻ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. തൊഴിൽരഹിതരായ സ്ത്രീകൾക്ക് പ്യാരി ദീദിയോജന വഴി 25000 രൂപയാണ് കോൺഗ്ക്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓരോ കുടുംബത്തിനും 500 രൂപ എൽ പി ജി സിലണ്ടറും പഞ്ചസാര, അരി, പാചക എണ്ണ എന്നിവ അടങ്ങിയ റേഷൻ കിറ്റുകളും നൽകും
ജെ വി സി എക്സിറ്റ് പോൾ ബി ജെ പിക്കാണ് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്. ബി ജെ പി 39 - 45 വരെ സീറ്റ് നേടുമെന്ന് പ്രവചനം. എ എ പി 39 - 45 സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കോൺഗ്രസിന് 0 മുതൽ 2 സീറ്റ് വരെയാണ് പ്രവചിച്ചിരിക്കുന്നത്. മറ്റ് പാർട്ടികൾക്ക് 0 മുതൽ 1 വരെയാണ് പ്രവചിച്ചിരിക്കുന്നത്.












Click it and Unblock the Notifications