Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹിയിൽ ബിജെപി അടിച്ച് കയറും; കൂറ്റൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ..ആം ആദ്മിക്ക് കനത്ത പരാജയം

ഡൽഹിയിൽ അധികാരത്തുടർച്ച മോഹിക്കുന്ന ആം ആദ്മിക്കും കെജ്രിവാളിനും ഇക്കുറി കനത്ത തിരിച്ചടി പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. രാജ്യതലസ്ഥാനത്ത് ബി ജെ പി തരംഗം ആഞ്ഞടുകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ പ്രവചിക്കുന്നത്. പല സർവ്വേകളും 40 ന് മുകളിൽ സീറ്റുകളാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്.

മാട്രിസ്-എ ബി പി സർവ്വെ 35-40 സീറ്റുകൾ വരെ ബിജെപിക്ക് ലഭിച്ചേക്കുമെന്നാണ് പ്രവചിക്കുന്നത്. ആം ആദ്മിക്ക് 32 മുതൽ 37 വരെ സീറ്റുകൾ ലഭിച്ചേക്കും. കോൺഗ്രസ് ഇത്തവണയും കനത്ത തിരിച്ചടിയായിരിക്കും രാജ്യതലസ്ഥാനത്ത് നേടുകയെന്നും സർവ്വെ പറയുന്നു. 0-1 സീറ്റ് വരെയാണ് കോൺഗ്രസിന് സാധ്യത കൽപ്പിക്കുന്നത്.

ബിജെപിക്ക് 39 മുതൽ 44 വരെ സീറ്റുകൾ വരെയാണ് ചാണക്യ തന്ത്ര എക്‌സിറ്റ് പോൾ ഫലം പറയുന്നത്. ആം ആദ്മി-25 - 28, കോൺഗ്രസ് 0-3 എന്നാണ് പ്രവചനം.

ജെവിസി എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ബിജെപിക്ക് വന്‍മുന്നേറ്റമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 39 -45 ,ആംആദ്മിക്ക് 22 - 31 ,കോൺഗ്രസ് -2 എന്നിങ്ങനെ സാധ്യത പറയുന്നത്.

ഇക്കുറി രാജ്യതലസ്ഥാനം ബി ജെ പി ഭരിക്കുമെന്നാണ് പി മാർക് എക്സിറ്റ് പോൾ പ്രവചനം. ബി ജെ പിക്ക് 39 മുതൽ 49 വരെ സീറ്റുകൾ പ്രവചിക്കുമ്പോൾ ആം ആദ്മിക്ക് 21 മുതൽ 31 സീറ്റിലൊതുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. 10 വർഷമായി ഒരു സീറ്റ് പോലും ലഭിക്കാത്ത കോൺഗ്രസിന് ഒരു സീറ്റാണ് സർവ്വെ പ്രവചിക്കുന്നത്.

27 വർഷത്തിന് ശേഷം ഡൽഹി ഭരണം ബി ജെ പിക്കെന്ന് പോൾ ഓഫ് പോൾ എക്സിറ്റ് ഫലം പറയുന്നത്. 38 മുതൽ 44 സീറ്റുകൾ വരെയാണ് എക്സിറ്റ് പോൾ ബി ജെ പിക്ക് പ്രവചിക്കുന്നത്. ആം ആദ്മിക്ക് ഇക്കുറി 32സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. കോൺഗ്രസന് ഇത്തവണയും കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കില്ല. 2 സീറ്റുകൾ വരെയാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

kej-173876

പിപ്പീൾസ് പൾസ്-ബി ജെ പി-51-60, ആം ആദ്മി-10-19, കോൺഗ്രസ്-0

പീപ്പിൾസ് ഇൻസൈറ്റ്-ബി ജെ പി-40-44, ആം ആദ്മി-25-29, കോൺഗ്രസ്-0

പോൾ ഡയറി-ബി ജെ പി-42-50, ആം ആദ്മി-18-25, കോൺഗ്രസ്-0-2

അതേസമയം ഇക്കുറിയും ആം ആദ്മി രാജ്യതലസ്ഥാനത്ത് അധികാരതുടർച്ച നേടുമെന്നാണ് വീപ് റിസൈഡ് എക്സിറ്റ് പോൾ ഫലം പറയുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പാർട്ടിയുടെ സീറ്റുകൾ കുത്തനെ കുറഞ്ഞേക്കും. 46 മുതൽ 52 സീറ്റുകൾ വരെയാണ് സാധ്യത പറയുന്നത്. ബി ജെ പിക്ക് സീറ്റ് ഉയർത്താൻ സാധിക്കും. 2020 ൽ വെറും 8 സീറ്റുകൾ നേടിയ പാർട്ടിക്ക് ഇത്തവണ 18 മുതൽ 23 സീറ്റുകൾ വരെ നേടാനാകുമെന്നാണ് പോൾ ഫലം പറയുന്നത്. കോൺഗ്രസ് ഇത്തവണ 1 സീറ്റ് നേടുമെന്നും പോൾ ഫലം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+