ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം: പ്രഭവ കേന്ദ്രം ഹരിയാന, 4.1 തീവ്രത
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. രാവിലെ 9.5 നാണ് റിക്ടർ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ജജ്ജാർ ജില്ലയാണ് ഭൂചനലത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയില്‍ ഉടനീളവും യുപിയിലെ നോയിഡയിലും ഗാസിയബാദിലും അനുഭവപ്പെട്ടിട്ടുണ്ട്.
വീടുകളിൽ ഫാനുകളും മറ്റ് ഉപകരണങ്ങളും ആടിയുലഞ്ഞതോടെ ജനങ്ങൾ ഭയന്ന് പുറത്തേക്ക് ഓടിയെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നോയിഡയിലും ഗുരുഗ്രാമിലും ഓഫീസുകളിൽ കമ്പ്യൂട്ടറുകൾ കുലുങ്ങുകയും ഷെല്‍ഫിലും മറ്റുമുണ്ടായിരുന്ന സാധനങ്ങള്‍ നിലത്തേക്ക് പതിക്കുകയും ചെയ്തു.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) ഭൂകമ്പത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനുള്ള പരിശോധനകൾ നടത്തിവരികയാണ്.












Click it and Unblock the Notifications