കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിക്കണം,പുത്തന്‍ 2000 രൂപയെയും!! വ്യാജന്‍ എത്തി!! പിടിച്ചത് 18 ലക്ഷത്തിന്റെ വ്യാജ നോട്ട്

18 ലക്ഷം രൂപയുടെ കള്ള നോട്ട് പിടിച്ചു. പുതിയ രണ്ടായിരം രൂപ നോട്ടുകളാണ് പിടിച്ചത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: കള്ളപ്പണം നിയന്ത്രിക്കുന്നതിനും കള്ളനോട്ട് അവസാനിപ്പിക്കുന്നതിനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്. ഇതിനു പിന്നാലെ പുതിയ 2000, 500 രൂപ നോട്ടുകളും എത്തിച്ചു. എന്നാല്‍ ഈ പുതിയ നോട്ടുകള്‍ക്കും വ്യാജന്‍ ഇറങ്ങിയിരിക്കുകയാണ്.

വെള്ളിയാഴ്ച നരേലയില്‍ നിന്ന് 18 ലക്ഷം രൂപ മൂല്യമുള്ള 2000 രൂപയുടെ വ്യാജനോട്ടുകള്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദില്ലി പോലീസിലെ പ്രത്യേക വിഭാഗം മൂന്നു പേരെ അറസ്റ്റ് ചെയ്തു. നോട്ട് നിരോധനത്തിനു പിന്നാലെ ഇതാദ്യമായിട്ടാണ് ഇത്രയും വലിയൊരു കളളനോട്ട് വേട്ട നടക്കുന്നത്.

arrest

അറസ്റ്റിലായവര്‍ ഹവാലക്കാരും ഇടനിലക്കാരുമാണെന്നാണ് പോലീസ് പറയുന്നത്. ഒരു ലക്ഷം രൂപയുടെ മൂല്യമുള്ള കള്ളനോട്ട് 40000 രൂപയ്ക്ക് നല്‍കുകയാണ് ഇവരുടെ രീതിയെന്നും പോലീസ് വ്യക്തമാക്കുന്നു. ആസാദ് സിങ്, മനോജ്, സുനില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

മുഖ്യ പ്രതിയായ ആസാദ് രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് ദില്ലിയില്‍ കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന സ്ഥാപനം ഉണ്ടെന്നും ഇവിടെ നിന്നാണ് ആവശ്യക്കാര്‍ക്ക് നോട്ട് എത്തിക്കുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.

അറസ്റ്റിലായ മനോജ് പീഡനക്കേസിലും മോഷണക്കേസിലും പ്രതിയാണ്. സുനിലിനെതിരെയും കേസ് ഉണ്ട്. നഗരത്തിലെ ഹവാല സംഘങ്ങളുമായി മനോജിന് അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

English summary
The Delhi Police’s Special Cell has arrested three people for allegedly running a counterfeit currency manufacturing syndicate, and recovered fake Rs 2,000 notes with a face value of Rs 18 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X