• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉറങ്ങാനല്ല വന്നത്.. പോരാടാന്‍.. സര്‍ക്കാരിനെ വിറപ്പിക്കാന്‍ ചെങ്കൊടിയേന്തിയ കര്‍ഷകര്‍

  • By Aami Madhu

രാജ്യത്തിന്റെ നട്ടെല്ലാകേണ്ട കാര്‍ഷിക മേഖലയും കര്‍ഷകരും മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍പ്പെട്ട് നട്ടം തിരിയുകയാണ്. മോദി ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ കര്‍ഷകര്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.ഇതിനെതിരെയാണ് അഖിലേന്ത്യാ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടതച്തുന്നത്. ഡല്‍ഹി രാംലീല മൈതാനത്ത് നിന്ന് പാര്‍ലമെന്‍ഖിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം കര്‍ഷകരാണ് അണിനിരക്കുന്നത്.

മാര്‍ച്ചിന് മുന്നോടിയായി ആറായിരത്തിലേറെ സമര വളന്‍റിയര്‍മാര്‍ പദയാത്രയായി രാംലീല മൈതാനത്ത് എത്തിയിരുന്നു.ദില്ലിയിലെ കോച്ചുന്ന തണുപ്പിനെ പോലും അവഗണിച്ച് കര്‍ഷകര്‍ ചെങ്കടലായി മാറി കഴിഞ്ഞു. 'കാര്‍ഷിക മേഖലയില്‍ സമ്പൂര്‍ണ വികസനം ഉറപ്പ് വരുത്തുമെന്ന വാഗ്ദാനത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയത്. എന്നാല്‍ അവര്‍ ഭരണത്തിലേറി നാലര വര്‍ഷം കഴിഞ്ഞിട്ടുപോലും കര്‍ഷകരുടെ ദുരിതങ്ങള്‍ അവസാനിച്ചിട്ടില്ല' റാലിയില്‍ പങ്കെടുക്കാന്‍ യുപിയില്‍ നിന്നെത്തിയ 50 കാരനായ കട്ടാര്‍ സിങ്ങ് പറയുന്നു. ഇപ്പോള്‍ ഞാന്‍ ഇവിടെ റാലിയില്‍ പങ്കെടുക്കുമ്പോള്‍ എന്‍റെ മകനാണ് കൃഷിയുടെ കാര്യങ്ങള്‍ നോക്കുന്നത്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആഴ്ചകളോളം ദില്ലിയില്‍ സമരമിരിക്കേണ്ടി വന്നാലും തളരരുത് എന്നായിരുന്നു ഭാര്യ തന്നോട് പറഞ്ഞത്-കര്‍താര്‍ പറയുന്നു.

രാംലീല മൈതാനത്തെ ടെന്‍റുകളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷകള്‍ രാത്രി വൈകും വരേയും ഉറങ്ങിയിരുന്നില്ല. ഇന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങേണ്ടവര്‍ക്കായി എല്ലാ വിധ സഹായങ്ങളുമൊരുക്കി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വൈദ്യ സഹായവുമായി തലസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരും രാത്രി മുഴുവനും കര്‍ഷകര്‍ക്കൊപ്പമുണ്ടായിരുന്നു.

മാര്‍ച്ച് നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹങ്ങളും ദില്ലിയില്‍ ഒരുങ്ങിയിട്ടുണ്ട്. 3500 ഓളം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. 207 കര്‍ഷക സംഘനകളുടെ കൂട്ടായ്മയാണ് കിസാന്‍ കോര്‍ഡിനേഷന്‍ സമിതി. രണ്ട് ദിവസത്തെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎമ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെടെയുള്ളവര്‍ എത്തും. പാര്‍ലമെന്‍റ് മാര്‍ച്ചില്‍ പി സായ്നാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

English summary
Delhi: Farmers brave chilly night at Ramlila Maidan, set to march towards Parliament today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more