കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ കര്‍ഷക സംഘര്‍ഷം; 86 പൊലീസുകാര്‍ക്ക്‌ പരിക്ക്‌; ഒരാളുടെ നില ഗുരുതരം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ന്‌ രാജ്യതലസ്ഥാനത്ത്‌ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 86 പൊലീസുകാര്‍ക്ക്‌ പരിക്കേറ്റതായി റിപ്പോര്‍ട്ട്‌. പരിക്കേറ്റ പൊലീസുകാര്‍ ദില്ലിയിലെ വിവിധ ആശുപതികളില്‍ ചികിത്സയിലാണ്‌. പരിക്കേറ്റ ഒരു പോലിസുകാരന്റെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

ദില്ലിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി. 15 കമ്പനി അര്‍ധസൈനികരെയാണ്‌ ദില്ലിയിലെ അതിര്‍ത്തികളില്‍ വിന്യസിക്കുക. ചെങ്കോട്ടയിലേക്ക്‌ കടന്ന കര്‍ഷകരെ വേഗം തന്നെ ഒഴിപ്പിച്ചെന്ന്‌ ദില്ലി പൊലീസ്‌ പറഞ്ഞു. ട്രാക്ടര്‍ റാലിയുമായി ചെങ്കോട്ടയിലേക്ക്‌ കടന്ന കര്‍ഷകര്‍ ഒന്നരമണിക്കൂറോളം ചെങ്കോട്ടയില്‍ ചിലവിട്ടു. ചെങ്കോട്ടയില്‍ ദേശീയ പതാകക്ക്‌ താഴെ കര്‍ഷകര്‍ പതാക ഉയര്‍ത്തിയത്‌ ഏറെ ശ്രദ്ധേയമായിരുന്നു.

police

നേരത്തെ ദില്ലി പൊലീസ്‌ അനുമതി നല്‍കിയ പാതയിലൂടെ ട്രാക്ടര്‍ റാലി നടത്തിയ കര്‍ഷകരെ പൊലീസ്‌ തടഞ്ഞതോടെയാണ്‌ സംഘര്‍ഷത്തിന്‌ വഴിതെളിച്ചത്‌. ബാരിക്കേടുകള്‍ വെച്ച്‌ വഴി തടഞ്ഞ പൊലീസിനെതിരെ കര്‍ഷകര്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. ട്രാക്ടറുകള്‍ ഉപയോഗിച്ച്‌ ബാരിക്കേടുകള്‍ തള്ളി മാറ്റിയ കര്‍ഷകര്‍ പിന്നീട്‌ ദില്ലിയിലെ മധ്യഭാഗത്തേക്ക്‌ ട്രാക്ടര്‍ റാലിയുമായി നീങ്ങുകയായിരുന്നു. ദില്ലിയിലെ അതീവ സുരക്ഷാ മേഖലകളിലുള്‍പ്പെടെ കര്‍ഷകര്‍ ട്രാക്ടര്‍കളുപയോഗിച്ചു കടന്നു.ടിയര്‍ഗ്യാസും ലാത്തിയും ഉപയോഗിച്ച്‌ പൊലീസ്‌ കര്‍ഷകരെ നേരിട്ടു. പിന്നീട്‌ കര്‍ഷകരും പൊലീസിന്‌ നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഘണ്ടില്‍ നിന്നുള്ള കര്‍ഷകനാണ്‌ മരിച്ചത്‌.

English summary
delhi farmers protest; 86 police personals injured in violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X