കാസിനോയില്‍ റെയ്ഡ്; 4 സ്ത്രീകള്‍ ഉള്‍പ്പെടെ 30 പേര്‍ അറസ്റ്റില്‍; ഉള്ളില്‍ നടക്കുന്നത്
ദില്ലി: രാജ്യതലസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കാസിനോയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 30 പേര്‍ അറസ്റ്റിലായി. ഫത്തേപൂര്‍ ബേരിയില്‍ 13 ഏക്കര്‍ ഫാം ഹൗസിന്റെ മറവിലായിരുന്നു കാസിനോയുടെ നടത്തിപ്പ്. സ്ഥലത്തുനിന്നും 13 ആഡംബര കാറും പോലീസ് പിടികൂടിയിട്ടുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയതെന്ന് സൗത്ത് ദില്ലി ഡിസിപി ചിന്മയി വിശ്വാസ് പറഞ്ഞു. കാസിനോ നടത്തിപ്പുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം വെച്ചുള്ള ചൂതുകളി, സിനിമ, ടിവി ഷൂട്ടിങ് കൂടാതെ പെണ്‍വാണിഭവവും ഇവിടെ നടന്നതായാണ് പോലീസ് സൂചിപ്പിക്കുന്നത്. പിടിയിലായവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

ദില്ലിയില്‍ അനധികൃത കാസിനോ നടത്തിപ്പുകാര്‍ ഇതാദ്യമായല്ല പിടിയിലാകുന്നത്. ഒക്ടോബറില്‍ വസന്ത് കുഞ്ചിലെ ഒരു ഫാം ഹൗസില്‍ കാസിനോ നടത്തിപ്പുകാര്‍ പിടിയിലായിരുന്നു. ഇവിടെനിന്നും മദ്യവും പണവും പിടികൂടുകയും ചെയ്തു. വന്‍കിട ബിസിനസുകാര്‍, ബില്‍ഡേഴ്‌സ്, ഷെയര്‍ ബ്രോക്കര്‍മാര്‍ തുടങ്ങിയവര്‍ അന്ന് അറസ്റ്റിലായിരുന്നു. സര്‍ക്കാരിന്റെയും പോലീസിലെ ചില ഉന്നതരുടെയും ഒത്താശയോടെയാണ് ദില്ലിയില്‍ കാസിനോ വ്യാപാരം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications