Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹി വെള്ളപ്പൊക്കം: സ്ഥിതി വിലയിരുത്താൻ അമിത് ഷായെയും ലഫ്റ്റനന്റ് ​ഗവർണറെയും വിളിച്ച് മോദി

ഡൽഹി: ഡൽഹിയിലെ വെള്ളം പൊക്കം സ്ഥിതി വിലയിരുത്തി പ്രധാനമനന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ഡൽഹി ലെഫ്റ്റനന്റ് ഗവർണറേയും പ്രധാനമന്ത്രി വിളിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഫ്രാൻസിൽ ആണ്. യമുന നദിയിലെ ജലനിരപ്പ് അപകട രേഖ കഴിഞ്ഞ് ഉയർന്നതിനെ തുടർന്നാണ് അദ്ദേഹം അമിത് ഷായെ വിളിച്ചതെന്ന് ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ
അറിയിച്ചു.

flood

ഒരു ദിവസത്തിനകം ജലനിരപ്പ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമിത് ഷാ പ്രധാനമന്ത്രിയെ അറിയിച്ചു. ലെഫ്റ്റനന്റ് ഗവർണർക്കൊപ്പം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമിത് ഷാ അദ്ദേഹത്തോട് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ ആളുകളെ സഹായിക്കുന്നതിനുമായി മതിയായ എണ്ണം എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്,'' ട്വീറ്റിൽ പറയുന്നു.

അതേസമയം പ്രധാനമന്ത്രി ഡൽഹിയിലെ കാര്യം വിളിച്ച് അന്വേഷിച്ചതായി ലെഫ്റ്റനന്റ് ​ഗവർണർ ട്വീറ്റിൽ പറഞ്ഞു. ദുരിതാശ്വാസ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചതായും കേന്ദ്രത്തിൽ നിന്ന് സഹായം ആവശ്യമാണെങ്കിൽ തേടാനും അദ്ദേഹം പറഞ്ഞു.

''ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ജി ഫ്രാൻസിൽ നിന്ന് വിളിച്ച് ഡൽഹിയിലെ വെള്ളപ്പൊക്കത്തെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും സ്വീകരിച്ച് ഡൽഹിയുടെ താൽപ്പര്യത്തിന് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ അദ്ദേഹം നിർദ്ദേശിച്ചു, ​ഗവർണർ വ്യക്തമാക്കി.

അതേസമയം, ഡൽഹിയിൽ സ്ഥിതി രൂക്ഷമായതിനെ തുടർന്ന് ചെങ്കോട്ട അടച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ലെഫ്. ​ഗവർണർ സക്സേനയുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി ചേർന്ന യോ​ഗത്തിന് പിന്നാലെയാണ് സ്കൂളുകൾക്കും കോളേജുകൾക്കും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 16 വരെ അവധി പ്രഖ്യാപിച്ചത്.

യമുനയിലെ ജലനിരപ്പ് ഉയർന്നതും താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കവും കാരണം, മഹാത്മാഗാന്ധി മാർഗിൽ (റിംഗ് റോഡ്) ഐപി ഫ്‌ലൈ ഓവറിനും ചാന്ദ്ഗി റാം അഖാരയ്ക്കും ഇടയിലുള്ള ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുകയാണ്. യമുനയിലെ ജിലനിരപ്പ് അപകട രേഖ കഴിഞ്ഞ് 208. 62 മീറ്ററായി ഉയർന്നിരിക്കുകയാണ്. നിലവിൽ അപകട രേഖയ്ക്ക് മൂന്ന് മീറ്റർ ഉയരത്തിലാണ് വെള്ളം ഉയർവന്നിരിക്കുന്നത്.

ആവശ്യ സേവനങ്ങൾ നൽകുന്ന ഓഫീസുകൾ ഒഴികെയുള്ള സർക്കാർ ഓഫീസുകൾക്ക് ഞായർ വരെ വർക്ക് ഫ്രം ഹോം ആണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ യമുനയുടെ തീരത്ത് വിന്യസിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+