ഡൽഹിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ചെങ്കോട്ട അടച്ചു; സ്കൂളുകൾക്കും കോളേജുകൾക്കും സർവകലാശാലകൾക്കും അവധി
ന്യൂഡൽഹി: ഡൽഹിയിൽ വെള്ളപ്പൊക്കം രൂക്ഷമായതിന് പിന്നാലെ ചെങ്കോട്ട അടച്ചു. കരകവിഞ്ഞ യമുന നദിയിലെ വെള്ളം ചെങ്കോട്ട വരെ ഒഴുകിയെത്തി. ചെട്ടയുടെ പിൻഭാഗത്തുള്ള റിംഗ് റോഡിൽ വെള്ളം എത്തി, വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് കശ്മീർ ഗേറ്റിന് ചുറ്റുമുള്ള എല്ലാ കടകളും ഞായറാഴ്ച വരെ അടച്ചിരിക്കും.
യമുനയിലെ ജലനിരപ്പ് ഉയർന്നതും താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കവും കാരണം, മഹാത്മാഗാന്ധി മാർഗിൽ (റിംഗ് റോഡ്) ഐപി ഫ്‌ലൈ ഓവറിനും ചാന്ദ്ഗി റാം അഖാരയ്ക്കും ഇടയിലുള്ള ഗതാഗതം തടസ്സപ്പെട്ടു.

കാളിഘട്ട് മന്ദിരത്തിനും ഡൽഹി സെക്രട്ടേറിയറ്റിനും ഇടയിലുള്ള മഹാത്മാഗാന്ധി മാർഗും വസീറാബാദ് പാലത്തിനും ചാന്ദ്ഗി രാം അഖാരയ്ക്കും ഇടയിലുള്ള ഔട്ടർ റിംഗ് റോഡും നിഗം ബോധ് ഘട്ടിന് സമീപമുള്ള പ്രദേശവും വെള്ളത്തിന് അടിയിലാണ്.
യമുനയിലെ ജലനിരപ്പ് അപകട രേഖ കഴിഞ്ഞ് ഉയർന്നിരിക്കുകയാണ്. 208. 62 മീറ്ററായാണ് ഉയർന്നത്. ഇതോടെ വെള്ളം കയറിയ മേഖലകളിൽ നിന്ന് ആളൊകളെ മാറ്റി. നിലവിൽ അപകട രേഖയ്ക്ക് മൂന്ന് മീറ്റർ ഉയരത്തിലാണ് ജലനിരപ്പ്.
പ്രതീക്ഷിച്ചതിൽ നിന്ന് 18 മണിക്കൂർ നേരത്തെയാണ് ജലനിരപ്പ് ഉയർന്നത്. ഡൽഹി സെക്രട്ടേറിയറ്റിൽ വരെ വെള്ളം കയറി. മുഖ്യമന്ത്രി കെജ്രിവാളിന്റെ വീടിന്റെ സമീപത്ത് വരെ വെള്ളം കയറിയിരുന്നു.
അതേസമയം, ലെഫ്. ഗവർണർ സക്സേനയുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. സ്കൂളുകൾക്കും കോളേജുകൾക്കും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 16 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
തങ്ങൾ ഒരു DDMA മീറ്റിംഗ് നടത്തിയെന്നും നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തുവെന്നും കെജ്രകിവാൾ വ്യക്തമാക്കി. സ്‌കൂളുകൾക്കും കോളേജുകൾക്കും സർവകലാശാലകൾക്കും ഞായറാഴ്ച വരെ അവധി ആണ്.
അവശ്യ സേവനങ്ങൾ നൽകുന്ന ഓഫീസുകളൊഴികെ എല്ലാ സർക്കാർ ഓഫീസുകളിലും ഞായറാഴ്ച വരെ വർക്ക് ഫ്രം ഹോം ആയിരിക്കുമെന്നും സ്വകാര്യ ഓഫീസുകൾക്കും ഇത് ചെയ്യാൻ ഉപദേശം നൽകുന്നു അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ യമുനയുടെ തീരങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങൾ ഡൽഹിയിലേക്ക് കടക്കുന്നത് നിരോധിച്ചു. നഗരത്തിലെ വസീറാബാദ്, ചന്ദ്രവാൾ, ഓഖ്‌ല ശുദ്ധജല സംസ്‌കരണ വിതരണ പ്ലാന്റുകളുടെ പ്രവർത്തനം നിലച്ച സാഹചര്യം വന്നതോടെെ ശുദ്ധജല വിതരണം തടസപ്പെടുമെന്ന ഭീതിയുമുണ്ട്.












Click it and Unblock the Notifications