Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി കൂട്ടബലാത്സംഗം; രാം സിങ്ങിന്റെ പ്രേതമുള്ളതായി കോളനിവാസികള്‍

ദില്ലി: ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍വെച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ കേസിലെ ഒന്നാം പ്രതി രാം സിങ്ങിന്റെ പ്രേതം തങ്ങളെ ശല്യം ചെയ്യുന്നതായി സ്ഥലവാസികള്‍. രാം സിങ് താമസിച്ചുവന്നിരുന്ന ചേരിപ്രദേശമായ സന്ത് രവിദാസ് ക്യാമ്പ് നിവാസികളാണ് ഇപ്പോള്‍ ഭീതിയില്‍ കഴിയുന്നത്.

രാം സിങ് അടക്കം കേസിലെ മിക്ക പ്രതികളും കോളനിയിലെ താമസക്കാരാണ്. കേസില്‍ അറസ്റ്റിലായ രാം സിങ് തിഹാര്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. രാം സിങ്ങിന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ രാജസ്ഥാനിലാണ് താമസം. ഇവരുടെ ആള്‍ താമസമില്ലാത്ത വീട് ഇപ്പോള്‍ പ്രേതഭവനമാണെന്ന് സ്ഥലവാസികള്‍ പറയുന്നു.

Ram Singh

ചേരി പ്രദേശമായതിനാല്‍ എല്ലാവീടുകളും ഒരുമിച്ചു ചേര്‍ത്തതുപോലെയാണ്. അടുത്ത വീട്ടുകാര്‍ ഭയംകൊണ്ട് രാത്രി പുറത്തിറങ്ങാറില്ലെന്ന് പറയുന്നു. രാം സിങ്ങിന്റെ പ്രേതത്തെ രാത്രികാലങ്ങളില്‍ കാണാറുണ്ടെന്ന് ചിലര്‍ പ്രചരിപ്പിച്ചതോടെയാണിത്. സ്ത്രീകളും കുട്ടികളും പകല്‍ സമയത്തുപോലും രാംസിങിന്റെ വീടിനടുത്ത് പോകാറില്ല.

ബലാത്സംഗ കേസിലെ മുഖ്യ പ്രതിയായ രാം സിങ്ങിന്റെ അമിത മദ്യപാനമാണ് പെണ്‍കുട്ടിയുടെ ക്രൂര ബലാത്സംഗത്തിലും കൊലപാതകത്തിലും കലാശിച്ചത്. രാം സിങ്ങാണ് മറ്റുള്ളവരെ ബലാത്സംഗത്തിന് പ്രേരിപ്പിച്ചതെന്നും കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്നും സഹോദരന്‍ മുകേഷ് സിങ് അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+