Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമിറും ഷാരൂഖും എന്ത് തെറ്റാണ് ചെയ്തതെന്ന് പ്രിയങ്ക ചോപ്രയ്ക്കറിയണം

ദില്ലി: രാജ്യത്ത് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതായോ...പ്രശസ്ത താരങ്ങളായ ആമിര്‍ ഖാനും ഷാരൂഖ് ഖാനും എന്തു തെറ്റാണ് ചെയ്തതെന്ന് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ചോദിക്കുന്നു. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ ആമിറിനെയും ഷാരൂഖിനെയും വിമര്‍ശിക്കേണ്ട കാര്യമെന്താണെന്ന് പ്രിയങ്ക ചോദിക്കുന്നു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. അഭിപ്രായം പറയാന്‍ പലരും ഭയക്കുകയാണെന്നും താരം പറയുന്നു. ദില്ലി കൂട്ടബലാത്സംഗ കേസ് പ്രതിയെ പ്രായപൂര്‍ത്തിയായില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടതിനെതിരെയും പ്രിയങ്ക പ്രതികരിച്ചു. കോടതി വിധി അപലപനീയമെന്നാണ് പ്രിയങ്ക അഭിപ്രായപ്പെട്ടത്.

അഭിപ്രായം പറയാന്‍ ഭയക്കുന്നു

അഭിപ്രായം പറയാന്‍ ഭയക്കുന്നു

ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. അഭിപ്രായം പറയാന്‍ പലരും ഭയക്കുകയാണെന്നും പ്രിയങ്ക ചോപ്ര പറയുന്നു.

ആമിറിനെയും ഷാരൂഖിനെയും പിന്തുണയ്ക്കുന്നു

ആമിറിനെയും ഷാരൂഖിനെയും പിന്തുണയ്ക്കുന്നു

ആമിറും ഷാരൂഖും അവരുടെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. അതില്‍ എന്തു തെറ്റാണുള്ളതെന്ന് പ്രിയങ്ക ചോദിക്കുന്നു. ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായമാണതെന്നും താരം വ്യക്തമാക്കി.

ദില്ലി കൂട്ടബലാത്സംഗം

ദില്ലി കൂട്ടബലാത്സംഗം

ദില്ലി കൂട്ടബലാത്സംഗത്തിന് ഇരയായ നിര്‍ഭയയ്ക്ക് നീതി കിട്ടാത്തതിനെതിരെയും പ്രിയങ്ക പ്രതികരിച്ചു. കോടതി വിധി അപലപനീയമെന്നാണ് താരം പറഞ്ഞത്.

ഹീനകൃത്യം

ഹീനകൃത്യം

പൊറുക്കാന്‍ പറ്റാത്ത ഹീനകൃത്യമാണ് ദില്ലി ബലാത്സംഗത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ എത്ര ശിക്ഷ നല്‍കിയാലും പൊറുക്കാന്‍ പറ്റില്ലെന്നാണ് താരം പറഞ്ഞത്.

പ്രതിയെ മോചിപ്പിച്ചതിനെതിരെ

പ്രതിയെ മോചിപ്പിച്ചതിനെതിരെ

ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വെറുതെവിട്ടതിനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. ഇയാളെ സന്നദ്ധ സംഘടനയ്ക്ക് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+