കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനികളെ 'ജയ് ശ്രീറാം' വിളിച്ച് കയറിപ്പിടിച്ചു; നോക്കി നിന്ന് പോലീസ്, കമ്മീഷന്‍ ഇടപെട്ടു

  • By Desk
Google Oneindia Malayalam News

ദില്ലി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഗാര്‍ഗി കോളജിലെ ആഘോഷത്തിനിടെ വിദ്യാര്‍ഥിനികളെ കൂട്ടമായി ലൈംഗിക ചൂഷണം നടത്തിയത് പോലീസ് സാന്നിധ്യത്തില്‍. ജയ് ശ്രീറാം വിളിച്ച് അക്രമികള്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടുകയും കയറിപ്പിടിക്കുകയും ചെയ്യുമ്പോള്‍ സമീപം പോലീസുകാരുണ്ടായിരുന്നുവെന്ന് വിദ്യാര്‍ഥിനികളുടെ ആരോപണം.

Pho

സംഭവത്തില്‍ ഇതുവരെ കേസെടുക്കാത്ത ദില്ലി പോലീസ് നടപടിയും വിവാദമായിട്ടുണ്ട്. തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടിരിക്കുകയാണ്. വിദ്യാര്‍ഥിനികളില്‍ നിന്ന് മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കോളജിലെത്തും. ഫെബ്രുവരി ആറിന്് കോളജിലെ ആഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. നാല് ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുത്തിട്ടില്ല.

വിദ്യാര്‍ഥിനികള്‍ നേരിട്ട പീഡനം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പുറംലോകം അറിയുന്നത്. ഒരു സംഘം മദ്യപന്‍മാരാണ് കോളജിലേക്ക് അതിക്രമിച്ച് കടന്നതും വിദ്യാര്‍ഥിനികളെ കയറിപ്പിടിച്ചതും. പോലീസും കോളജ് അധികൃതര്‍ നിയോഗിച്ച ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്.

അടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനംഅടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനം

വിദ്യാര്‍ഥികളോ കോളജ് അധികൃതരോ പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറയുന്നു. കോളജിന് അടുത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്ക് എത്തിയവരാണ് ആറാം തിയ്യത് വൈകീട്ട് 4.30ന് കോളജിലേക്ക് അതിക്രമിച്ച് കടന്നത്. രാത്രി 9 മണി വരെ ഇവര്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും വിദ്യാര്‍ഥിനികള്‍ക്ക് മുമ്പില്‍ വച്ച് സ്വയം ഭോഗം ചെയ്യുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഫെഡറേഷന്‍ (ഡിഎസ്എഫ്) ആരോപിച്ചു. ജയ് ശ്രീറാം വിളിച്ച് കാവി കൊടി പിടിച്ചാണ് അക്രമികള്‍ എത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞുവെന്നും ഡിഎസ്എഫ് പറയുന്നു. ജാമിയയിലും ജെഎന്‍യുവിലും നടന്നതിന് സമാനമായ അക്രമം തന്നെയാണ് ഗാര്‍ഗി കോളജിലും സംഭവിച്ചതെന്ന് അവര്‍ കുറ്റപ്പെടുത്തി.

English summary
Delhi Gargi College incident: Four Days After No FIR Yet; NCW Steps in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X