കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിഎഎ അനുകൂല റാലിക്കെത്തിയവര്‍' അഴിഞ്ഞാടി; വിദ്യാര്‍ഥിനികള്‍ക്ക് നേരെ മണിക്കൂറുകള്‍ നീണ്ട അതിക്രമം

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ഗാര്‍ഗി കോളജില്‍ അക്രമികള്‍ അഴിഞ്ഞാടി. വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തു. മണിക്കൂറുകള്‍ നീണ്ട അതിക്രമം തുടര്‍ന്നിട്ടും അധികൃതര്‍ ഇടപെട്ടില്ലെന്ന ആക്ഷേപമുണ്ട്. പല വിദ്യാര്‍ഥിനികളും തങ്ങള്‍ക്ക് നേരിട്ട അതിക്രമം മാനഹാനി ഭയന്ന് പരസ്യപ്പെടുത്തിയില്ല.

പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഇന്ത്യ ടുഡെ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് ചില വിദ്യാര്‍ഥിനികള്‍ അവര്‍ക്ക് നേരിട്ട അനുഭവം വിവരിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിക്ക് എത്തിയവരാണ് മദ്യപിച്ച് കോളജില്‍ എത്തി വിദ്യാര്‍ഥിനികളെ ലൈംഗികമായി കൈയ്യേറ്റം ചെയ്തതെന്ന് ആരോപണം ഉണ്ട്. വിശദാംശങ്ങള്‍....

ഫെബ്രുവരി ആറിന്

ഫെബ്രുവരി ആറിന്

ഫെബ്രുവരി ആറിനാണ് സംഭവം. കോളജില്‍ ആഘോഷപരിപാടികള്‍ നടക്കുകയായിരുന്നു. വൈകീട്ട് 4.30നാണ് മദ്യപിച്ച് ട്രക്കിലെത്തിയ ഒരുസംഘം ആളുകള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയത്. എല്ലാ അക്രമികളും പുറത്തുനിന്ന് വന്നവരാണെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

സിഎഎ അനുകൂല റാലിക്കെത്തിയവര്‍

സിഎഎ അനുകൂല റാലിക്കെത്തിയവര്‍

അക്രമികള്‍ സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിച്ചുവെന്നും വാഷ് റൂമില്‍ അടച്ചിട്ട് അതിക്രമം പ്രവര്‍ത്തിച്ചുവെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. സിഎഎ അനുകൂല പരിപാടിക്ക് എത്തിയവരാണ് കോളജില്‍ കയറി തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

 അവര്‍ മധ്യവയസ്‌കര്‍

അവര്‍ മധ്യവയസ്‌കര്‍

വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മദ്യപിച്ച് കോളജില്‍ കയറിയത് മധ്യവയസ്‌കരാണെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ലൈംഗികമായി അതിക്രമം നടന്നു. പലരും വിദ്യാര്‍ഥിനികള്‍ക്ക് മുമ്പില്‍ സ്വയം ഭോഗം ചെയ്തുവെന്നും ആരോപണമുണ്ട്.

ഒരു വിദ്യാര്‍ഥിനി മൂന്ന് തവണ ഇരയായി

ഒരു വിദ്യാര്‍ഥിനി മൂന്ന് തവണ ഇരയായി

ഒരുകൂട്ടം അക്രമികള്‍ക്ക് ഇടയില്‍പ്പെട്ട വിദ്യാര്‍ഥിനി മൂന്ന് തവണയാണ് അതിക്രമത്തിന് ഇരയായത്. ഞാന്‍ കരഞ്ഞ് നിലവിളിച്ചെങ്കിലും അവര്‍ ചിരിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. 4.30ന് കോളജിലെത്തിയ അക്രമികള്‍ രാത്രി ഒമ്പതു മണി വരെ പെണ്‍കുട്ടികളെ ആക്രമിച്ചുവെന്നും ഗാര്‍ഗി കോളജ് വിദ്യാര്‍ഥി ഇന്ത്യ ടുഡെയോട് പറഞ്ഞു.

പോലീസില്‍ പരാതി നല്‍കിയില്ല

പോലീസില്‍ പരാതി നല്‍കിയില്ല

അതേസമയം, ഗാര്‍ഗി കോളജ് അധികൃതര്‍ ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി സര്‍വകലാശാലയിലെ മറ്റു കോളജുകളില്‍ നിന്നുള്ള ആണ്‍കുട്ടികള്‍ക്ക് പരിപാടിക്കെത്താന്‍ അവസരം നല്‍കിയിരുന്നുവെന്നാണ് ആക്ടിങ് പ്രിന്‍സിപ്പല്‍ പ്രമീള കുമാര്‍ പറയുന്നത്.

അതിക്രമം നടന്നോ

അതിക്രമം നടന്നോ

ലൈംഗിക അതിക്രമം നടന്നോ എന്ന് ഉറപ്പിക്കാന്‍ താനില്ല. പക്ഷേ, ഒരുപാട് മദ്യപന്‍മാര്‍ കോളജില്‍ അതിക്രമിച്ച കടന്നിരുന്നു. വിദ്യാര്‍ഥികളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു- എന്നാണ് ഒരു വിദ്യാര്‍ഥി വാര്‍ത്താ ഏജന്‍സിയായ എഐഎന്‍എസിനോട് പ്രതികരിച്ചത്.

 പ്രതിഷേധം സംഘടിപ്പിക്കും

പ്രതിഷേധം സംഘടിപ്പിക്കും

വിദ്യാര്‍ഥികള്‍ യോഗം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നാണ് അറിയുന്നത്. കോളജ് ഫെസ്റ്റിവലില്‍ പങ്കെടുക്കരുതെന്നു കോളജ് അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നു. ദില്ലിയിലെ വിദ്യാര്‍ഥികളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ് പുതിയ സംഭവം.

ദില്ലിയില്‍ ഒമ്പത് ശതമാനം മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു; കോണ്‍ഗ്രസിനെ കൈവിട്ടെന്നും സര്‍വ്വെദില്ലിയില്‍ ഒമ്പത് ശതമാനം മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു; കോണ്‍ഗ്രസിനെ കൈവിട്ടെന്നും സര്‍വ്വെ

English summary
Delhi Gargi College students say group of men broke in, attacked girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X