ദില്ലി പീഡനം; മോദിക്ക് പിന്തുണയുമായി ഷീല ദീക്ഷിത്
ദില്ലി: ദില്ലിയില്‍ അടിക്കടിയുണ്ടാകുന്ന ബലാത്സംഗങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന് തടയാനാകുന്നില്ലെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിമര്‍ശനത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ദില്ലിയിലെ അതിക്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് അവര്‍ പ്രതികരിച്ചു.
ദില്ലിയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ ആം ആദ്മി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് ഷീല ദീക്ഷിതിന്റെ വിമര്‍ശനം. മറ്റുള്ളവരെ കുറ്റപ്പെടുത്തി അതിക്രമങ്ങള്‍ തടയുന്നതില്‍നിന്നും ഓടിയൊളിക്കുകയാണ് മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാരുമായി കൂടുതല്‍ സഹകരണം ഉണ്ടാക്കി ഭരണനിര്‍വഹണത്തില്‍ കേജ്രിവാള് കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.

പോലീസ് സേനയെ രണ്ടായി വിഭജിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതിന് ഒരു വിഭാഗത്തെയും വിവിഐപികളുടെയും നയതന്ത്രജ്ഞരുടെയും സുരക്ഷ മറ്റൊരു വിഭാഗവും ഏറ്റെടുക്കണം. ദില്ലിയില്‍ വികസനം കൊണ്ടുവരുന്നതിന് പകരം എല്ലാത്തിനെയും എതിര്‍ക്കുക മാത്രമാണ് കേജ്രിവാള് ചെയ്യുന്നതെന്നും ഷീല ദീക്ഷിത് കുറ്റപ്പെടുത്തി.
ദില്ലിയില്‍ നടന്ന വ്യത്യസ്തമായ രണ്ടു സംഭവങ്ങളില്‍ രണ്ട്, അഞ്ച് വയസ് പ്രായമുള്ള രണ്ട് കുട്ടികള്‍ പീഡനത്തിന് ഇരയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് കെജ്രിവാള് ആരോപിച്ചിരുന്നു. ദില്ലി പോലീസിന്റെ ചുമതലയുള്ള കേന്ദ്ര സര്‍ക്കാര്‍ പോലീസിനെ ശരിയായി പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് വിട്ടു നല്‍കുകയോ വേണമെന്നാണ് കെജ്രിവാളിന്റെ നിലപാട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications