കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: കൊല്ലപ്പെട്ട ഐ ബി ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരവുമായി സര്‍ക്കാര്‍

  • By Anupama
Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തില്‍ കൊല്ലപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോ ഓഫീസറുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. കൊല്ലപ്പെട്ട അങ്കിത് ശര്‍മയുടെ കുടുംബത്തിനാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.

'അങ്കിത് ശര്‍മയുടെ കുടുംബത്തിന് ഒരു കോടിരൂപ നഷ്ടപരിഹാരമായി ദില്ലി സര്‍ക്കാര്‍ നല്‍കും. ഇതിനോടൊപ്പം അദ്ദേഹത്തിന് കുടംബത്തിലെ ഒരൂ അംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കും.' കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു.

ചാന്ദ് ബാഗില്‍ ഓവുചാലില്‍ നിന്നായിരുന്നു അങ്കിത് ശര്‍മയുടെ മൃതദേഹം കിട്ടിയത്. അങ്കിതിന്റെ ശരീരത്തില്‍ ക്രൂരമായ മുറിവുകള്‍ ഉണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

kejriwal

നേരത്തെ സമാനമായ നഷ്ടടപരിഹാര തുക ദില്ലി സര്‍ക്കാര്‍ വടക്കുകിഴക്കന്‍ ദില്ലിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിനും പ്രഖ്യാപിച്ചിരുന്നു. ഒപ്പം കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു.

ദില്ലി കലാപത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നു ദിവസം നീണ്ടു നിന്ന കലാപത്തില്‍ വീടുകളും കടകളും അക്രമിക്കുകയും പള്ളിക്ക് തീയിടുകയും ചെയ്തിരുന്നു.

English summary
Delhi Government Announces one crore for ankit sharma's family in Delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X