കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സിബിഎസ്ഇ വിദ്യാര്‍ത്ഥികളെ കടത്തിവെട്ടി.

വിദ്യാഭ്യാസമന്ത്രിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

  • By Anoopa
Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ദില്ലിയിലെ സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചത് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 88.27% വിജയം നേടിയപ്പോള്‍ സ്വകാര്യ സിബിഎസ്ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 79.27% വിജയം ആണ് കരസ്ഥമാക്കിയത്. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയശതമാനമാണ് ദില്ലി സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നേടിയത്. ദേശീയതലത്തിലുള്ള വിജയശതമാനം 82.03% ആണ്.

ക്രെഡിറ്റ് ആര്‍ക്ക്?

ക്രെഡിറ്റ് ആര്‍ക്ക്?

ഇതെങ്ങനെയാണ് എന്ന് അത്ഭുതപ്പെടുന്നവരുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് പലരും നല്‍കുന്നത് ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിനാണ്. വിപ്ലവകരമായ മാറ്റങ്ങളാണ് ദില്ലിയിലെ വിദ്യാഭ്യാസ മേഖലയില്‍ ആം ആദ്മി സര്‍ക്കാര്‍ കൊണ്ടുവന്നത്.

നേഴ്‌സറി തലം മുതല്‍

നേഴ്‌സറി തലം മുതല്‍

നേഴ്‌സറി തലം മുതല്‍ സ്‌കൂളുകളിലെ അഡ്മിഷനുകളില്‍ സുതാര്യത നിലനിര്‍ത്തി. സ്വകാര്യ സ്‌കൂള്‍ ഫീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വികസനപ്രവര്‍ത്തനങ്ങളിലും ഫണ്ടുകളുടെ വിനിയോഗത്തിലും മാതാപിതാക്കളുടെ പൂര്‍ണ്ണ സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തി.

കൂടുതല്‍ പ്രവൃത്തിദിവസങ്ങള്‍

കൂടുതല്‍ പ്രവൃത്തിദിവസങ്ങള്‍

അനാവശ്യ അവധികള്‍ കുറച്ചുകൊണ്ട് പരമാവധി പ്രവൃത്തിദിവസങ്ങള്‍ എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സെന്‍സസ് ഡ്യൂട്ടി, തിരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നിവ നിരോധിക്കുന്ന രാജ്യത്തിലെ ആദ്യത്തെ സംസാഥാനമാണ് ദില്ലി. ഇക്കാരണം കൊണ്ടു തന്നെ കൂടുതല്‍ പ്രവൃത്തിദിവസങ്ങളും ലഭിച്ചിരുന്നു.

ശുചിത്വമാനേജറും എസ്റ്റേറ്റ് മാനേജറും

ശുചിത്വമാനേജറും എസ്റ്റേറ്റ് മാനേജറും

സ്‌കൂളുകളില്‍ ശുചിത്വമാനേജര്‍ എന്ന തസ്തിക വെയ്ക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനം കൂടിയാണ് ദില്ലി. ശുചിത്വ സംബന്ധമായ കാര്യങ്ങള്‍, എത്ര ടോയ്‌ലറ്റുകള്‍ തകരാറിലായി എത്ര ബള്‍ബുകള്‍ പ്രവൃത്തിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഓരോ ദിവസവും ഈ ശുചിത്വമാനേജര്‍ വിദ്യാഭ്യാസമന്ത്രിയെ അറിയിക്കും. 65 വയസ്സില്‍ താഴെയുള്ള വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് എസ്‌റ്റേറ്റ് മാനേജര്‍മാരായി നിയമിക്കുന്നത്. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ സേവനം ഉറപ്പാക്കുന്നു.

വിദ്യാഭ്യാസമന്ത്രിക്ക് അഭിനന്ദനം

വിദ്യാഭ്യാസമന്ത്രിക്ക് അഭിനന്ദനം

സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം നടത്തിയതിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയെ അഭിനന്ദിച്ചു. ലക്ഷക്കണക്കിനു വൊളണ്ടിയര്‍മാരുടെ പങ്കാളിത്തത്തോടെ ആം ആദ്മി സര്‍ക്കാരിനു വേണ്ടി നടത്തിയ കധിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു

English summary
Delhi government schools students outshine private counterparts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X