കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസുകള്‍ ഓടേണ്ടതുണ്ടോ?ജനങ്ങള്‍ പറയട്ടെ; വാട്‌സ്ആപ്പ് ചെയ്യാം;നിര്‍ദേശങ്ങള്‍ തേടി ദില്ലി സര്‍ക്കാര്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച്് ജനങ്ങളോട് അഭിപ്രായം തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിലവില്‍ രാജ്യത്ത് മെയ് 17 വരെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത്. ഇതിന് ശേഷം ദില്ലിയില്‍ എന്തൊക്കെ കാര്യങ്ങളില്‍ ഇളവ് വേണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം തേടിയത്.

ലോക്ക്ഡൗണ്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരുന്നു. പിന്നാലെയാണ് അരവിന്ദ് കെജ്രിവാളിന്റെ നടപടി.

വാര്‍ത്ത സമ്മേളനത്തിലായിരുന്നു വിഷയത്തില്‍ കെജ്‌രിവാള്‍ ജനങ്ങളോട് നിര്‍ദേശം തേടിയിരിക്കുന്നത്.' എനിക്ക് ദില്ലിയിലെ ജനങ്ങളോടാണ് ചോദിക്കാനുള്ളത്. ബസുകള്‍ ഓടേണ്ടതുണ്ടോ? മെട്രോ സര്‍വ്വീസുകള്‍ പുനരാരംഭിക്കണോ? മെയ് 17 ന് ശേഷം സര്‍ക്കാര്‍ എന്ത് തീരുമാനമാണ് എടുക്കേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.' കെജ്രിവാള്‍ പറഞ്ഞു.

corona

നിര്‍ദേശങ്ങള്‍ 1031 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കോ 8800007722 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കോ, [email protected] എന്ന് മെയിലിലേക്കോ അയക്കാം. മികച്ച നിര്‍ദേശങ്ങള്‍ വിദഗ്ധരുമായും ഡോക്ടര്‍മാരുമായും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ കഴിയില്ലെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 70000 കടന്നിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ദില്ലിയില്‍. ഇവിടെ 7000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലും തൊട്ട് പിന്നാലെ ഗുജറാത്തിലുമാണ്.
അതേസമയം

ദില്ലിയില്‍ കഴിഞ്ഞ ദിവസം പുതുതായി കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പുതുതായി 310 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ആകെ രോഗ ബാധിതര്‍ 7233 ല്‍ എത്തിയിരിക്കുകയാണ്. അതില്‍ 97 പേര്‍ ഐസിയുവിലും 22 പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയുമാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

നിലവില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യത്തിലാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. ആറ് സംസ്ഥാനങ്ങള്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് ഇക്കാര്യം സംസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബീഹാര്‍, അസം, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രികേരളത്തില്‍ ഇന്ന് 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

English summary
Delhi Government Seeks lockdown Suggestions From People
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X