എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ഗവർണർ
ഡൽഹി: എഴുത്തുകാരി അരുന്ധതി റോയ്, കശ്മീരിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരെ വിചാരണ ചെയ്യാൻ അനുമതി. ഗവർണർ വികെ സക്സേനയാണ് അനുമതി നൽകിയത്. 2010 ൽ ഡൽഹിയിൽ നടന്ന ഒരു സെമിനാറിനിടെ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോഴത്തെ നടപടി.
'ആസാദി: ദ ഒൺലി വേ' എന്ന പേരിൽ നടന്ന സെമിനാറിനിടെ നടത്തിയ പ്രസംഗത്തിനെതിരെ സുശീൽ പണ്ഡിറ്റും 'റൂട്ട്സ് ഇൻ കാശ്മീർ' എന്ന പേരിലുള്ള കശ്മീരി പണ്ഡിറ്റ് സംഘടനയുമാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്.'കശ്മീർ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക'എന്നതാണ് സെമിനാറിൽ ചർച്ച ചെയ്യപ്പെട്ട വിഷയം എന്നാണ് പരാതിയിൽ സുശീൽ പണ്ഡിറ്റ് ആരോപിച്ചത്. പൊതുസമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസംഗങ്ങളാണിതെന്നും പരാതിയിൽ പറഞ്ഞിരുന്നു.രാജ്യദ്രോഹം, സാമുദായിക വൈരം വളർത്താനുള്ള ശ്രമം, രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കെതിരായ പ്രവർത്തനം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ക്രിമിനൽ നടപടിക്രമങ്ങളുടെ (CrPC) സെക്ഷൻ 196(1) പ്രകാരം, വിദ്വേഷ പ്രസംഗം, മതവികാരം വ്രണപ്പെടുത്തൽ, വിദ്വേഷ കുറ്റകൃത്യങ്ങൾ, രാജ്യദ്രോഹം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള പ്രോസിക്യൂഷന് സംസ്ഥാന സർക്കാരിൽ നിന്നുള്ള അനുമതി തേടേണ്ടതുണ്ട്. ഇത് പ്രകാരം ഇരുവർക്കുമെതിരെ വിചാരണക്ക് ഗവർണർ അനുമതി നൽകിയിരുന്നു. എന്നാൽ 2022 മെയ് മാസത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള എല്ലാ വിചാരണകളും നടപടികളും നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിനാൽ ഇരുവർക്കുമെതിരെ രാജ്യദ്രോഹത്തിനുള്ള വിചാരണ ഗവർണർ അനുവദിച്ചിട്ടില്ല.
തെഹ്‌രീക് ഇ ഹുറിയത് ചെയർമാനായിരുന്ന സയീദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫസർ സയീദ് അബ്ദുൾ റഹ്മാൻ ഗീലാനി എന്നിവർക്കെതിരേയും കേസ എടുത്തിരുന്നു. എന്നാൽ വിചാരണകാലയളവിൽ ഇരുവരും മരണപ്പെട്ടിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications