കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി; ജെഎന്‍യു വിദ്യാര്‍ഥികളെ പുറത്താക്കുന്നതിനെതിരെ ഗവര്‍ണര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അഫ്‌സല്‍ ഗുരു അനുകൂല മുദ്രാവാക്യം വിളിച്ചെന്ന കാരണംകാട്ടി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായ അനിര്‍ബന്‍ ഭട്ടാചാര്യയെയും ഉമര്‍ ഖാലിദിനെയും പുറത്താക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ ദില്ലി ഗവര്‍ണര്‍ നജീബ് ജങ്. ഇരു വിദ്യാര്‍ഥികളെയും 1 വര്‍ഷത്തേക്ക് പുറത്താക്കാനായിരുന്നു തീരുമാനം. മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ പുറത്താക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റിയിലെ പോലീസ് ഇടപെടലിനെയും വിദ്യാര്‍ഥികള്‍ക്കെതിരായ പ്രതിഷേധങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുടെ സമരങ്ങള്‍ അരങ്ങേറുമ്പോള്‍ ഉടന്‍ പോലീസിനെ വിളിക്കുന്നത് ശരിയല്ല. കടുത്ത സംഭവങ്ങളുണ്ടാകുമ്പോഴേ കാമ്പസിലേക്ക് പൊലീസിനെ വിളിക്കാവൂവെന്നും ഇതാണ് അവിടുത്ത പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

najeebjung

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല. അത് വിളിക്കാത്തയാള്‍ രാജ്യവിരുദ്ധനല്ല. രാജ്യത്തെ ആരാധിക്കുന്നതും ദൈവത്തെ ആരാധിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അതേസമയം ദേശത്തെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ സൂക്ഷ്മത പാലിക്കണം അദ്ദേഹം ചൂണ്ടിക്കാട്ടി.

നന്നായി സംസാരിക്കുന്ന കനയ്യ കുമാറില്‍ ഇന്ത്യന്‍ യുവത്വം പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു. കനയ്യയ്ക്ക് ചെറുപ്പമാണ്. ആവശ്യമായ സമയവും ശരിയായ മര്‍ഗനിര്‍ദ്ദേശവും കനയ്യയ്ക്ക് നല്‍കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജമ്മു കാശ്മീരിലെ ജനങ്ങളെ 'അഫ്‌സ്പ' പോലുള്ള നിയമങ്ങള്‍ അലട്ടുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് മതിയായ ഇടം നല്‍കണമന്നും നജീബ് ജങ് വ്യക്തമാക്കി.

English summary
Delhi governor JNU row remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X