കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാം അലിയെ ക്ഷണിച്ച് ദില്ലി, ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ ഗുലാം അലിയെ കേരളത്തിലേയ്ക്ക് ക്ഷണിയ്ക്കുമോ

Google Oneindia Malayalam News

മുംബൈ: ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് മുംബൈയിലെ സംഗീത കച്ചേരി റദ്ദാക്കിയ വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയ്ക്ക് ദില്ലി സര്‍ക്കാരിന്റെ ക്ഷണം. രാജ്യ തലസ്ഥാനത്ത് സംഗീത കച്ചേരി അവതരിപ്പിയ്ക്കാന്‍ ഗുലാമിനെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ക്ഷണിച്ചു. സംഗീതത്തിന് അതിര്‍വരമ്പുകളില്ലെന്ന് പറഞ്ഞാണ് ഗായകനെ ക്ഷണിച്ചിരിയ്ക്കുന്നത്.

പാകിസ്താനി ഗായകനായ ഗുലാം അലിയെ ദില്ലിയില്‍ സംഗീത പരിപാടിയ്ക്ക് സ്വാഗതം ചെയ്യുന്നതായി ദില്ലി സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കപില്‍ മിശ്ര പറഞ്ഞു. ശിവസേനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന ഗുലാം അലിയുടെ കച്ചേരിയാണ് റദ്ദാക്കിയത്.

ദില്ലിയിലേയ്ക്ക് സ്വാഗതം

ദില്ലിയിലേയ്ക്ക് സ്വാഗതം

പാകിസ്താനി ഗായകാനായ ഗുലാം അലിയെ ദില്ലിയില്‍ സംഗീത പരിപാടിയ്ക്ക് സ്വാഗതം ചെയ്യുന്നതായി ദില്ലി സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കപില്‍ മിശ്ര പറഞ്ഞു.

ശിവസേന

ശിവസേന

ശിവസേനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന ഗുലാം അലിയുടെ കച്ചേരിയാണ് റദ്ദാക്കിയത്.

സംഗീതത്തിനും അതിര്‍വരന്പ്

സംഗീതത്തിനും അതിര്‍വരന്പ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന പാകിസ്താനുമായി യാതൊരു തരത്തിലുള്ള സാംസ്‌ക്കാരിക ബന്ധത്തിനും തയ്യാറല്ലെന്ന് പറഞ്ഞാണ് ഗുലാം അലിയുടെ സംഗീത കച്ചേരിയ്‌ക്കെതിരെ ശിവസേന രംഗത്തെത്തിയത്.

വിഖ്യാത ഗായകന്‍

വിഖ്യാത ഗായകന്‍

ബോളിവുഡ് ചിത്രങ്ങളില്‍ ഉള്‍പ്പടെ പാടിയിട്ടുള്ള ഗുലാം അലിയ്ക്ക് ഇന്ത്യയില്‍ ഒട്ടേറെ ആരാധകരാണുള്ളത്. ദില്ലിയിലേയ്ക്ക് ഗുലാം അലിയെ ക്ഷണിച്ചത് പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കുമോ എന്ന് കാത്തിരുന്ന് കാണാം.

 കേരളത്തില്‍

കേരളത്തില്‍

ദാദ്രി സംഭവത്തിനെതിരെ പ്രതിഷേധിയ്ക്കുന്ന കേരളത്തിലും ഗുലാം അലിയ്ക്ക് പാടാന്‍ വേദിയൊരുങ്ങുമോ

English summary
Delhi government invites Ghulam Ali to perform in national capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X