കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; വിപ്ലവകരമായ തീരുമാനവുമായി സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഒട്ടേറെ വിഷയങ്ങളില്‍ അനുകരണീയമായ മാതൃകകള്‍ അവതരിപ്പിച്ച ദില്ലി സര്‍ക്കാര്‍ വീണ്ടും ജനകീയ ശ്രദ്ധ നേടുന്ന പരിപാടിയുമായി രംഗത്ത്. ജനങ്ങള്‍ക്ക് അത്യാവശ്യമായ പൊതുസേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാനാണ് ആം ആദ്മിയുടെ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയോ അതിനായി ബുദ്ധിമുട്ടുകയോ ഇനി വേണ്ടിവരില്ല. ആവശ്യക്കാര്‍ക്ക് അത് വീട്ടുപടിക്കലെത്തിക്കാന്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കും. ഇതുവഴി ജാതി സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷ തുടങ്ങിയവ ഉള്‍പ്പെടെ 40 പൊതുസേവനങ്ങള്‍ ആണ് ലഭ്യമാകുക.

യുഎസ് ഉപരോധം: ഭൂകമ്പബാധിതര്‍ക്കുള്ള സഹായം സ്വീകരിക്കാനാവാതെ ഇറാന്‍യുഎസ് ഉപരോധം: ഭൂകമ്പബാധിതര്‍ക്കുള്ള സഹായം സ്വീകരിക്കാനാവാതെ ഇറാന്‍

kejriwal35

മൂന്നോ നാലോ മാസത്തിനകം പദ്ധതിക്ക് തുടക്കമിടുമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭായോഗമാണ് വിപ്ലവകരമായ തീരുമാനമെടുത്തത്. മുഖ്യമന്ത്രി കേജ്രിവാളിന്റെ ആശയമാണിതെന്നും സിസോദിയ അറിയിച്ചു.

ആദ്യഘട്ടത്തിലെ 40 സേവനങ്ങള്‍ക്കു പുറമേ 30 സേവനങ്ങള്‍ക്കൂടി ഓരോ മാസവും ഈ പദ്ധതിയുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ദില്ലി സര്‍ക്കാര്‍ അവകാശപ്പെട്ടു. സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. സേവനം ആവശ്യമുള്ളവര്‍ കോള്‍സെന്ററുമായി ബന്ധപ്പെട്ടാല്‍ അവര്‍ക്കായി സേവകര്‍ വീട്ടിലെത്തും.

English summary
Delhi govt promises home delivery of driving licence, ration cards from next year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X