കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയ കേസ് കുറ്റവാളിയുടെ ദയാഹർജി തള്ളി: കാണിച്ചത് അങ്ങേയറ്റം ക്രൂരത, ശിക്ഷ ഇളവ് നൽകാനാവില്ലെന്ന് !!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ നടുക്കിയ 2012ലെ ദില്ലി കൂട്ടബലാത്സ കേസിലെ പ്രതിയുടെ ദയാഹർജി തള്ളി. പ്രതികളിലൊരാളായ വിനയ് ശർമയുടെ ഹർജിയാണ് ദില്ലി സർക്കാർ തള്ളിക്കളഞ്ഞിട്ടുള്ളത്. പ്രതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് അങ്ങേയറ്റം ക്രൂരതയാണെന്നും പുനപരിശോധനയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സർക്കാർ ഹർജി തള്ളിക്കളഞ്ഞിട്ടുള്ളത്. 2012 ഡിസംബർ 16നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിന് അവശനിലയിലായ പെൺകുട്ടിയെ അക്രമികൾ ബസിൽ നിന്ന് പുറത്തേക്കെറിയുകയായിരുന്നു.

 അമിത് ഷായും മോദിയും കുടിയേറ്റക്കാര്‍, അമ്പരിപ്പിച്ച് അധീര്‍ രഞ്ജന്‍ ചൗധരി, കാരണം ഇതാണ് അമിത് ഷായും മോദിയും കുടിയേറ്റക്കാര്‍, അമ്പരിപ്പിച്ച് അധീര്‍ രഞ്ജന്‍ ചൗധരി, കാരണം ഇതാണ്

ഒക്ടോബർ 29നാണ് രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി സമർപ്പിക്കാൻ തീഹാർ ജയിൽ അധികൃതർക്ക് നാല് കുറ്റവാളികൾക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചത്. മറ്റെല്ലാ നിയമപരിരക്ഷയും ഇല്ലാതായതോടെയാണ് ദയാഹർജി സമർപ്പിക്കുന്നത്. നാല് പേരിൽ ശർമയാണ് ദയാഹർജി സമർപ്പിച്ചിട്ടുള്ളത്. തുടർന്ന് ജയിൽ അധികൃതരാണ് ഇത് ദില്ലി സർക്കാരിന് കൈമാറിയത്.

nirbhaya-

ഇത് ഏറ്റവും നീചമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ച ദില്ലി ആഭ്യന്തര മന്ത്രി കേസിൽ കടുത്ത ശിക്ഷ നൽകുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് മറ്റുള്ളവരെ വിലക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദയാഹർജിയിൽ ഒരുതരത്തിലുള്ള ആനൂകൂല്യവും നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടുള്ള ഹർജി ആഭ്യന്തര മന്ത്രാലയത്തിലേക്കും തുടർന്ന് രാഷ്ട്രപതിക്ക് മുമ്പാകെയുമാണ് സമർപ്പിക്കപ്പെടുക. 2012ലെ കൂട്ട ബലാത്സംഗക്കേസ് ദയാഹർജി തള്ളിക്കളയാൻ തക്കതായ കേസാണെന്ന് നേരത്തെ അഡീഷണൽ ചീഫ് സെക്രട്ടറി സത്യഗോപാൽ ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Delhi govt rejects mercy petition of 2012 Molestation case convict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X