സ്വകാര്യ ആശുപത്രികളുമായി ദില്ലി സര്‍ക്കാര്‍ കരാറിലെത്തി; 30 സര്‍ജറികള്‍ ഇനി സൗജന്യം
ദില്ലി: ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ നടത്തി ശ്രദ്ധ പിടിച്ചു പറ്റിയ സര്‍ക്കാരാണ് ദില്ലിയിലെ ആം ആദ്മി സര്‍ക്കാര്‍. അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു പദ്ധതിക്ക് കൂടി സര്‍ക്കാര്‍ കൈയ്യടി നേടുകയാണ്.
സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതാണ് സര്‍ക്കാര്‍ പരിപാടി. ഇതോടെ വലിയ തുക നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്നും ചെയ്യുന്ന 30 സര്‍ജറികള്‍ ഇനി സൗജന്യമായി ചെയ്തുകൊടുക്കും. നിലവില്‍ മാസങ്ങളോളം സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്കായി കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടായതോടെയാണ് പുതിയ തീരുമാനം.

41 സ്വകാര്യ ആശുപത്രികളുമായാണ് സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം സര്‍ജറിക്ക് മുന്‍പുള്ള ചികിത്സ, സര്‍ജറി, മരുന്നകള്‍, ഭക്ഷണം, ആശുപത്രി താമസം, സര്‍ജറിക്കു ശേഷം ഒരുമാസത്തോളമുള്ള ചികിത്സ എന്നിവ സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും. ദില്ലിയിലെ പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസകമാകുന്നതാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കേണ്ടിവരും.












Click it and Unblock the Notifications