• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയില്‍ 2 മുഖ്യമന്ത്രിമാര്‍, റോളില്ലാതെ കെജ്‌രിവാള്‍, മുകളില്‍ അമിത് ഷാ, സൂപ്പര്‍ മുഖ്യന്‍, ഭരണം

ദില്ലി: അരവിന്ദ് കെജ്രിവാള്‍, ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു ഇത്. എന്നാല്‍ അത് മൂന്ന് മാസത്തിനുള്ളില്‍ നഷ്ടമായിരിക്കുകയാണ്. ഭരണം നഷ്ടപ്പെട്ട ബിജെപി പാരലലായി ദില്ലിയില്‍ ഭരണം പിടിച്ചെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പകരം സൂപ്പര്‍ മുഖ്യമന്ത്രി ഇവിടെ കളം നിറഞ്ഞ് ആടുകയാണ്. തിരിച്ചുവരവ് പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത് അമിത് ഷായാണ്. ദില്ലിയില്‍ ഏറ്റവും പോപ്പുലര്‍ മുഖ്യമന്ത്രി അമിത് ഷായുടെ മാസ്റ്റര്‍ ഗെയിമിന് മുന്നില്‍ തോറ്റ് തുന്നം പാടിയിരിക്കുകയാണ്.

സൂപ്പര്‍ മുഖ്യമന്ത്രി

സൂപ്പര്‍ മുഖ്യമന്ത്രി

ദില്ലിയില്‍ അരവിന്ദ് കെജ്രിവാള്‍ കോവിഡ് കാലത്ത് തീര്‍ത്തും പരാജയപ്പെട്ട മുഖ്യമന്ത്രിയായിരിക്കുകയാണ്. ഈ അവസരത്തിലാണ് അമിത് ഷാ ദില്ലിയിലേക്ക് കാലെടുത്ത് വെച്ച്. സൂപ്പര്‍ മുഖ്യമന്ത്രി എന്ന വിളിപ്പേരാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ദില്ലിയില്‍ അഞ്ചര ലക്ഷത്തോളം കേസുകള്‍ ജൂലായ് അവസാനം ഉണ്ടാവുമെന്ന മനീഷ് സിസോദിയയെ തള്ളി കഴിഞ്ഞ ദിവസം അമിത് ഷാ വന്നതോടെ കാര്യങ്ങള്‍ ക്ലിയറാവുകയും ചെയ്തു. ഇത് ജനങ്ങളെ ഭയപ്പെടുത്തിയെന്ന് ഷാ പറഞ്ഞു. ദില്ലിയില്‍ ഇനിയൊന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ദില്ലിയിലെ കണക്കുതീര്‍ക്കല്‍

ദില്ലിയിലെ കണക്കുതീര്‍ക്കല്‍

തിരഞ്ഞെടുപ്പില്‍ തുന്നം പാടിയെങ്കിലും, തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ അമിത് ഷായ്ക്ക് ഭരണത്തിലേക്കുള്ള വഴി കാണിച്ച് കൊടുക്കുകയായിരുന്നു. ഇനി എഎപിയെ എല്ലാ അര്‍ത്ഥത്തിലും നയിക്കുന്നത് ഷായായിരിക്കും. ഒരുപക്ഷേ പാര്‍ട്ടിയുടെ തകര്‍ച്ചയും ഇതിലൂടെ തുടങ്ങാം. പാര്‍ട്ടിയില്‍ പലരും പരസ്യമായി ബിജെപിയുടെ ഭരണം തുടങ്ങിയെന്ന് സമ്മതിച്ച് തുടങ്ങിയിട്ടുണ്ട്. ദില്ലിയിലെ ബിജെപി നേതൃത്വം ഇതുവരെയില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും എഎപിയുടെ രാഷ്ട്രീയ അസ്തമനത്തിന്റെ തുടക്കമാണ്.

റിയല്‍ ബോസ്

റിയല്‍ ബോസ്

ദില്ലിയില്‍ കെജ്രിവാളിന്റെ പ്രതിച്ഛായ എല്ലാ അര്‍ത്ഥത്തിലും പൊളിക്കുകയാണ് അമിത് ഷാ ചെയ്തത്. ഏറ്റവും മികച്ച ഭരണമാണെന്നും, ആരോഗ്യ മേഖല രാജ്യത്തെ ഏറ്റവും മികച്ചതാണെന്നുമുള്ള കെജ്രിവാളിന്റെ വാദം അമിത് ഷാ വന്നതോടെ പൊളിഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ മുക്കിലും മൂലയിലും വരെ വീഴ്ച്ച പ്രചരിപ്പിക്കുന്നുണ്ട്. കെജ്രിവാളിന്റെ ഏറ്റവും ശക്തി കേന്ദ്രം നോക്കിയാണ് ആക്രമണം ഷാ അഴിച്ചുവിട്ടത്. കെജ്രിവാളിനെ കൊണ്ട് ഒന്നും പറ്റില്ലെന്ന് ആരോഗ്യ മേഖലയിലെ തകര്‍ച്ചയെ കൊണ്ട് അമിത് ഷാ അടിവരയിട്ട് വ്യക്തമാക്കി.

cmsvideo
  TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam
  വീണത് രണ്ടെണ്ണം

  വീണത് രണ്ടെണ്ണം

  രണ്ട് നേതാക്കളെ അമിത് ഷാ ലക്ഷ്യമിട്ടതോടെ എഎപി മൂക്കുകുത്തി താഴെ വീണു. ദില്ലിയിലും നിയന്ത്രണം ഏറ്റെടുത്ത അമിത് ഷാ ആദ്യം സര്‍വകക്ഷി യോഗമാണ് വിളിച്ചത്. കെജ്രിവാളിനെ തുടരെ കണ്ടു, ഇതിന് പിന്നാലെ ദില്ലിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ സര്‍പ്രൈസ് സന്ദര്‍ശനം നടത്തി ആശുപത്രി അധികൃതരുടെ കൈയ്യടിയും വാങ്ങി. താന്‍ ഇടപെടേണ്ട ദില്ലിയില്‍ അത്യാവശ്യമായിരുന്നുവെന്ന സന്ദേശം കൃത്യമായി വോട്ടര്‍മാരിലും എത്തി. രാഷ്ട്രീയത്തില്‍ പുതുമുഖമായിരുന്ന കെജ്രിവാളിനോട് പരാജയപ്പെട്ടതിന്റെ ചൊടിച്ചില്‍ അമിത് ഷായ്ക്ക് ഉണ്ടായിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

  കൃത്യമായി പ്രാദേശിക തലത്തിലേക്ക്

  കൃത്യമായി പ്രാദേശിക തലത്തിലേക്ക്

  ദില്ലിയിലെ മുക്കും മൂലയിലും വരെ ബിജെപിയുടെ സഹായമാണ് എത്തുന്നത്. എല്ലാ തൊഴിലാളികള്‍ക്കും ഭക്ഷണം, സൗജന്യ ചികിത്സ എന്നിവയ്ക്ക് പുറമേ ഗവര്‍ണറെ ഉപയോഗിച്ച് കൃത്യമായി കെജ്രിവാളിനെ അമിത് ഷാ തളച്ചിടുകയും ചെയ്തു. രാഷ്ട്രീയ ചാണക്യ തന്ത്രം എന്നാണ് ബിജെപി ഇതിനെ വിശേഷിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴാണ് നടക്കുന്നതെങ്കില്‍ 60 സീറ്റില്‍ അധികം ബിജെപി നേടുമായിരുന്നു. പോപ്പുലറായിട്ടുള്ള മുഖ്യമന്ത്രിയെ കാണാനില്ലെന്നാണ് ജനങ്ങള്‍ പരസ്യമായി പറയുന്നത്.

  ഇനി ലക്ഷ്യം കൂറുമാറ്റം

  ഇനി ലക്ഷ്യം കൂറുമാറ്റം

  എഎപിയുടെ എംഎല്‍എമാരുടെ മനസ്സിളക്കുക അമിത് ഷായുടെ ദീര്‍ഘകാല ലക്ഷ്യമാണ്. ഇവര്‍ ഇതുവരെ അത്തരമൊരു കാര്യം മുന്നോട്ട് വെച്ചിട്ടില്ല. പക്ഷേ കോവിഡ് കാലത്ത് ഭരണം വെച്ച് മാറിയതോടെ കെജ്രിവാള്‍ കരുത്തനായ നേതാവല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനവും ഇല്ലാതായിരിക്കുകയാണ്. കേരളത്തില്‍ അടക്കം എഎപിയില്‍ നിന്ന് രാജിവെച്ച് പലരും മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണ്. വലംകൈ ആയിരുന്ന മനീഷ് സിസോദിയ ഇതോടൊപ്പം വന്‍ പരാജയമായി. നേരത്തെ തന്നെ സിസോദിയ പരാജയമായിരുന്നു. എന്നാല്‍ അത് കെജ്രിവാളിന്റെ കരുത്തില്‍ ആരും ശ്രദ്ധിച്ചിരുന്നില്ല.

  നിശബ്ദനായി മുന്‍നിരയിലേക്ക്

  നിശബ്ദനായി മുന്‍നിരയിലേക്ക്

  അമിത് ഷാ കോവിഡ് വ്യാപിച്ച് ആദ്യത്തെ മൂന്ന് മാസത്തോളം എവിടെയും ഇല്ലായിരുന്നു. വകുപ്പില്‍ നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും, മുന്‍നിരയില്‍ അദ്ദേഹം അപ്രത്യക്ഷനായിരുന്നു. അതേസമയം ഇത് മോദിക്കുള്ള ഇമേജ് മാറ്റമാണെന്ന് ഷാ മാറി നിന്നതാണെന്ന് ബിജെപി മൗനമായി സമ്മതിക്കുന്നു. എന്നാല്‍ ദില്ലിയില്‍ അവസരം വീണുകിട്ടിയ ഉടനെ അമിത് ഷാ കളത്തില്‍ ഇറങ്ങുകയായിരുന്നു. കോവിഡില്‍ നിന്ന് പുറത്തിറങ്ങി രാഷ്ട്രീയം ആരംഭിച്ചെന്ന് വ്യക്തമായി പറയുകയാണ് അമിത് ഷാ. രാഷ്ട്രീയ ശത്രുവിന്റെ അന്ത്യവും ഇതോടെ ഉറപ്പായി. അതേസമയം ദില്ലിയില്‍ രോഗവ്യാപനത്തില്‍ മാറ്റമില്ലെങ്കിലും രാഷ്ട്രീയപരമായി അമിത് ഷാ ദില്ലിയിലെ ഭരണം പിടിച്ചിരിക്കുകയാണ്.

  English summary
  delhi have 2 chief minister, but amit shah is leading from front
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more