കെജ്രിവാളിന് ഇപ്പോള്‍ കഷ്ടകാലം; സെക്രട്ടറിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇപ്പോള്‍ ക്ഷ്ടകാലമാണ്. എഎപി മന്ത്രിസഭയിലെ മന്ത്രിയെ പുറത്താക്കിയതടക്കം പ്രശ്‌നങ്ങളിലാണ് കെജ്രിവാള്‍. ഇപ്പോള്‍ ഇതാ കോടതിയിലും കെജ്രിവാളിന് തിരിച്ചടി ലഭിച്ചിരിക്കുകയാണ്.
ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി കൂടാതെ 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. തലസ്ഥാന നഗരത്തിന്റെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണറാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സംസ്ഥാനമന്ത്രിസഭയും ലഫ്.ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കം രൂക്ഷമായതോടെ കേസ് കോടതിയില്‍ എത്തിയിരുന്നു. ഇതിനിടയിലാണ് 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച നടപടി ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജിയും കോടതിയില്‍ എത്തിയത്.

ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് സംഗാത് ദിന്‍ഗ്ര സെഹാള്‍ എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് പാര്‍ലമെന്ററി സെക്രട്ടരിമാരുടെ നിയമനം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സെക്രട്ടറിമാരുടെ നിയമനത്തെ കേന്ദ്ര സര്‍ക്കാരുപം എതിര്‍ത്തിരുന്നു. സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധവും ദില്ലി നിയമസഭയുടെ ആക്ട് പ്രകാരം നിലനില്‍ക്കാത്തതുമാണെന്ന് കേന്ദ്രം വ്യക്തമാക്കി.












Click it and Unblock the Notifications