ബോസ്: ഗാനത്തിലെ അശ്ലീലവാക്ക് നീക്കണം
ദില്ലി: റാപ് ഗായകനായ ഹണി സിങ് പാടിയ ഒരു പാട്ടിലെ ചില മോശം വാക്കുകള്‍ നീക്കണമെന്ന് ദില്ലി ഹൈക്കോടതി. ഉടന്‍ പുറത്തുവരാനിരിക്കുന്ന ഒരു ചിത്രത്തിലെ ഗാനത്തില്‍ നിന്നാണ് വാക്കുകള്‍ ഒഴിവാക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപപെട്ടിരിക്കുന്നത്.
അക്ഷയ് കുമാറും സൊണാകഷി സിന്‍ഹയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ബോസ്' എന്ന് ചിത്രത്തിലെ പാട്ടിലാണ് പ്രശ്‌നം. ചീഫ് ജസ്റ്റിസ് എന്‍വി രമണയും ജസ്റ്റിസ് മന്‍മോഹനും അടങ്ങിയ ബഞ്ചിന്റെയാണ് ഉത്തരവ്. പാട്ടിലെ ചിലവാക്കുകള്‍ അശ്ലീലമാണെന്ന് സെന്‍സര്‍ ബോര്‍ഡ് കൂടി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ കോടതി മറ്റൊന്നും പരിഗണിച്ചില്ല.

വിവധ സ്ഥലങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാട്ടിലെ ചിലവാക്കുകള്‍ ഒഴിവാക്കാന്‍ നിര്‍മാതാവിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ആ ഭാഗം 'മ്യൂട്ട്' ചെയ്യാമെന്നാണ് പ്രൊഡ്യൂസര്‍ പറഞ്ഞതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
സിനിമയിലെ 'പാര്‍ട്ടി ഓള്‍ നൈറ്റ്' എന്ന ഗാനമാണ് വിവാദമായത്. ഈ സാഹചര്യത്തില്‍ ആ വാക്കുകള്‍ ഒഴിവാക്കുന്നത് തന്നെയാണെന്ന് കോടതി ഉത്തരവിട്ടു. പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ആ ഗാനം ഉള്‍പ്പെടുന്ന സിനിമക്ക് സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്‍കാന്‍ പാടില്ലായിരുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.
ഹണി സിങിന്റെ വരികള്‍ ആദ്യമായൊന്നുമല്ല ഇങ്ങനെ വിവാദത്തില്‍ പെടുന്നത്. സംസ്‌കാര ശൂന്യമായ വരികള്‍ എന്ന് പറഞ്ഞ് ഹരിയാന ഹൈക്കോടതിയും പഞ്ചാബ് ഹൈക്കോടതിയും സിങിനെ വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ പഞ്ചാബ് പോലീസ് സിങിനെ അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications