കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ആരോഗ്യമന്ത്രി കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍; അമിത് ഷായോടൊപ്പം യോഗത്തില്‍ പങ്കെടുത്തു

Google Oneindia Malayalam News

ദില്ലി: കടുത്തപനിയും ശ്വാസതടസവും നേരിട്ടതിനെ തുടര്‍ന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആരോഗ്യമന്ത്രിയെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഇദ്ദേഹത്തെ ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പങ്കെടുത്ത സര്‍വകക്ഷിയോഗത്തില്‍ സത്യേന്ദ്ര ജെയിന്‍ പങ്കെടുത്തിരുന്നു. കൂടാതെ ദില്ലിയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

delhi

ആശുപത്രിയില്‍ അഡ്മിറ്റായ വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് കനത്ത പനിയും ശ്വസിക്കുന്നതിന് പ്രശ്‌നം ഉണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പിന്നാലെ തന്നെ ആരോഗ്യമന്ത്രിയുടെ ട്വീറ്റിന് മുഖ്യമന്ത്രി മറുപടി നല്‍കി. നിങ്ങളുടെ ആരോഗ്യം പോലും ശ്രദ്ധിക്കാതെ ആഴ്ചയില്‍ 24 മണിക്കൂറും പൊതുജനത്തിന് വേണ്ടി കഷ്ടപ്പെടുകയാണ്. ഇനി നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്ന് കേജ്രിവാള്‍ കുറിച്ചു.

അതേസമയം, നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് നേരത്തെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പരിശോധനഫലം പുറത്തുവന്നപ്പോള്‍ നെഗറ്റീവായിരുന്നു. നെഗറ്റീവാണ്. എങ്കിലും അദ്ദേഹം കുറച്ചു ദിവസം നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്നു. കടുത്ത പനിയും തൊണ്ടവേദനയും കാരണം കഴിഞ്ഞ ഞായറാഴ്ച മുതല്‍ കെജ്രിവാള്‍ അസ്വസ്ഥനായിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്വയം ഐസൊലേഷനില്‍ പ്രവേശിക്കുകയായിരുന്നു. സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. രോഗമില്ലെന്ന് ഉറപ്പിച്ചുവെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു. പനിയും തൊണ്ടവേദനയും അല്‍പ്പം കുറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് പ്രമേഹ രോഗമുള്ളതിനാലാണ് ആശങ്ക ഇരട്ടിയായത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയം; വിവാഹം കഴിഞ്ഞ് 14ാം ദിവസം യുവതിയുടെ മരണം, കൊലപാതകമെന്ന് ബന്ധുക്കള്‍വര്‍ഷങ്ങള്‍ നീണ്ട പ്രണയം; വിവാഹം കഴിഞ്ഞ് 14ാം ദിവസം യുവതിയുടെ മരണം, കൊലപാതകമെന്ന് ബന്ധുക്കള്‍

സക്കീര്‍ ഹുസൈന്‍ ഔട്ട്; ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി സിപിഎം നടപടി, വിവാദങ്ങള്‍ തിരിച്ചടിസക്കീര്‍ ഹുസൈന്‍ ഔട്ട്; ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി സിപിഎം നടപടി, വിവാദങ്ങള്‍ തിരിച്ചടി

English summary
Delhi health minister Satyendar Jain was admitted to hospital due to fever and breathing problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X