കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയങ്ങൾക്ക് ബർഗറും, പരാതിക്കാരിക്ക് 4.5 ലക്ഷം രൂപയും; ബലാത്സംഗ കേസ് റദ്ദാക്കാൻ കോടതിയുടെ നിബന്ധന

Google Oneindia Malayalam News

ന്യൂഡൽഹി: അനാഥാലയങ്ങൾക്ക് ബർ​ഗർ നൽകണം എന്ന വ്യവസ്ഥയിൽ ബലാത്സം​ഗ കേസ് റദ്ദ് ചെയ്ത് കോടതി. രണ്ടു അനാഥാലയങ്ങൾക്ക് ശുചിത്വവും ഗുണനിലവാരവും ഉള്ള ബർഗർ നൽകണം എന്ന വ്യവസ്ഥ വെച്ചാണ് ബലാത്സംഗക്കേസ് ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തത്. മുൻ ഭാര്യയെ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ ആയിരുന്നു കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ട വ്യക്തിക്ക് എതിരെ വിചാരണ നടന്നിരുന്നത്. ഈ കേസുകൾ റദ്ദ് ചെയ്യാനാണ് കോടതി ബർഗർ നൽകിയാൽ മതിയെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചത്. കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുന്നോട്ട് വന്നിരുന്നു.

വൃത്തിയുള്ള അന്തരീക്ഷത്തിൽ ആണ് ബർഗറുകൾ പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ പൊലീസിനും ഹൈക്കോടതി നിർദേശം നൽകി. ബർ​ഗർ നൽകുന്നതിന് പുറമെ പരാതിക്കാരിയും മുൻ ഭാര്യയുമായ യുവതിക്ക് 4.5 ലക്ഷം രൂപ പിഴയായി നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം തന്നെ തുക കൈമാറണം എന്നും കോടതി നിർദേശിച്ചു.

news

ന്യൂഡൽഹിയിലെ സാകേത് കോടതിയിലെ മീഡിയേഷൻ സെന്റർ മുമ്പാകെ ജൂലൈ 4 നാണ് ഇരുകക്ഷികളും കേസ് തീർപ്പാക്കിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഇരുവരും വേർപിരിഞ്ഞത്. തുടർന്ന് ഇയാൾ വേറെ വിവാഹം കഴിച്ചിരുന്നു.

ലേലത്തുക ഒന്നരക്കോടി...വിറ്റുപോയത് 74 കോടിക്കും; ഇതെന്ത് മറിമായമെന്ന് ഉടമസ്ഥര്‍;കാരണം ഇത്ലേലത്തുക ഒന്നരക്കോടി...വിറ്റുപോയത് 74 കോടിക്കും; ഇതെന്ത് മറിമായമെന്ന് ഉടമസ്ഥര്‍;കാരണം ഇത്

ന്യൂഡൽഹിയിലെ സാകേത് കോടതിയിലെ മീഡിയേഷൻ സെന്റർ മുമ്പാകെ ജൂലൈ 4 ന് ഇരുകക്ഷികളും കേസ് തീർപ്പാക്കിയത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതോടെയാണ് ഇരുവരും പിരിഞ്ഞത് . തുടർന്ന് ഇയാൾ വേറെ വിവാഹം കഴിച്ചിരുന്നു.2020 ലാണ് മുൻ ഭർത്താവിനെതിരെ യുവതി പരാതി നൽകിയത്. ഇതിന് പിന്നാലെ സ്വന്തം ഇഷ്ടപ്രകാരം കേസ് പിൻവലിക്കുന്നതായി ഭാര്യ കോടതിയെ അറിയിച്ചു.

'പ്രകാശ് കുല്‍ഫി'യില്‍ കുല്‍ഫിയും കിട്ടും 2 കിലോ സ്വര്‍ണവും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്, ഞെട്ടല്ലേ'പ്രകാശ് കുല്‍ഫി'യില്‍ കുല്‍ഫിയും കിട്ടും 2 കിലോ സ്വര്‍ണവും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്, ഞെട്ടല്ലേ

കേസ് പിൻവലിച്ചതിന് എതിരെ കോടതി രൂക്ഷവിമർശനവും ഉന്നയിച്ചു. 2020 മുതൽ കേസ് നടക്കുന്നുണ്ടെന്നും സുപ്രധാന കാര്യങ്ങൾക്കായി ഉപയോഗിക്കാമായിരുന്ന പൊലീസിന്റെയും ജുഡീഷ്യറിയുടെയും സമയം ആണ് ഈ പ്രവൃത്തിയിലൂടെ പാഴാക്കിയെന്നും ഹൈക്കോടതി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ജസ്റ്റിസ് ജസ്മീത് സിംഗ് അധ്യക്ഷനായ സിംഗിൾ ജഡ്ജി ബെഞ്ചാണ് കേസ് റദ്ദാക്കിയത്..

നോയിഡയിലെയും മയൂർ വിഹാറിലെയും ബർഗർ ഷോപ്പുകൾ നടത്തുന്ന ആളാണ് കുറ്റാരോപിതനായ ആൾ. അതുകൊണ്ട് തന്നെ രണ്ട് അനാഥാലയങ്ങളിലെ 100 കുട്ടികൾക്കെങ്കിലും ബർഗർ നൽകാൻ ഹൈക്കോടതി നിർദേശിച്ചു.

English summary
Delhi High court asked the accused to give Burger to Orphanages to Complainant to quash rape case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X