കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുനാല്‍ കമ്രയ്ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച ഡിജിസിഎയ്‌ക്ക് ദില്ലി ഹൈക്കോടതി

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഹാസ്യ നടന്‍ കുനാല്‍ കമ്രയ്ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച ഡിജിസിഎയ്‌ക്കെതിരെ ആഞ്ഞടിച്ച് ദില്ലി ഹൈക്കോടതി. കമ്രയ്ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനത്തിന് സമാനമായി മറ്റു വിമാനക്കമ്പനികളോടും വിലക്ക് ഏര്‍പ്പെടുത്താന്‍ ഡിജിസിഎ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തിനെതിരെയാണ് കോടതി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കുന്നതിന് മുന്‍പ് കമ്രയുടെ പരാതിയിലും തീര്‍പ്പ് കല്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിലക്കിനെ ചോദ്യം ചെയ്ത് കമ്ര നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ദില്ലി കലാപം; സ്ഥിതി നിയന്ത്രണ വിധേയമെന്ന് അമിത് ഷാ, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നുംദില്ലി കലാപം; സ്ഥിതി നിയന്ത്രണ വിധേയമെന്ന് അമിത് ഷാ, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും

ഇന്‍ഡിഗോയുടെ വിലക്കിന് പിന്നാലെ എയര്‍ ഇന്ത്യ, ഗോ എയര്‍, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ നിരവധി വിമാനക്കമ്പനികള്‍ കമ്രയ്ക്ക് യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി 28ാം തിയതി മുംബൈയില്‍ നിന്നും ലഖ്‌നൗവിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസാമിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് കമ്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയ കമ്രയ്ക്ക് 6 മാസത്തേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ കമ്രയ്ക്ക് യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി മറ്റ് വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

kunal-2-1580270673-jpg-

അതേസമയം തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മാന്യമായാണ് അര്‍ണബിനോട് ആവശ്യപ്പെട്ടതെന്നായിരുന്നു കമ്രയുടെ പ്രതികരണം. വിമാനത്തിലെ പരിചാരിക സീറ്റിലേക്ക് പോയി ഇരിക്കാന്‍ തന്നോട് ആവശ്യപ്പെട്ടപ്പോള്‍ 20 സെക്കന്റുകള്‍ക്കുള്ളില്‍ തിരികെ പോയി. താന്‍ കാരണമുണ്ടായ അസൗകര്യത്തിന് രണ്ട് പൈലറ്റുമാരോടും ക്രൂ അംഗങ്ങളോടും ക്ഷമ ചോദിച്ചതായും കമ്ര പറയുന്നു. ഇതിന് ശേഷമാണ് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ എയര്‍ലൈന്‍ കമ്പനികള്‍ മാപ്പ് പറയണമെന്നും തനിക്കുണ്ടായ നഷ്ടത്തിന് 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട കമ്ര കോടതിയില്‍ ഹര്‍ജി നല്‍കിയത്.

English summary
Delhi high court criticises DGCA on ban on Kunal Kamra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X