കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എക്‌സ് മീഡിയ കേസ്; കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനാകില്ല; കേസിൽ ഇടപെടാനില്ലെന്നും കോടതി!

  • By Desk
Google Oneindia Malayalam News

ദില്ലി: ഐഎൻ എക്സ് മീഡിയ കേസിൽ മാർച്ച് ഇരുപത് വരെ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനാകില്ല. കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു നോട്ടീസയച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് കാർത്തി ചിദംബരം നൽകിയ ഹർജി പരിഗണിക്കവെയാണ് ഈ നടപടി.

അതേസമയം ഐഎൻഎക്സ് മീഡിയ ഇടപാടിൽ കാർത്തി ചിദംബരത്തിനെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിൽ തത്കാലം ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കാർത്തി ചിദംബരം ഇപ്പോൾ സിബിഐയുടെ കസ്റ്റഡിയിലാണ്. സിബിഐ ചോദ്യം ചെയ്യലിനിടെ എൻഫോർസ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നു. ഇതിനെതിരെയാണ് കാർത്തി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.

ഹാജരായത് മുൻ കേന്ദ്രമന്ത്രി

ഹാജരായത് മുൻ കേന്ദ്രമന്ത്രി

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദാണ് കാര്‍ത്തിക്കു വേണ്ടി കോടതിയില്‍ ഹാജരായത്. മാര്‍ച്ച് ഇരുപതിനാണ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. അന്നുവരെ കാര്‍ത്തിയെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇ ഡിക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കസ്റ്റഡി കാലാവധി 3 ദിവസത്തേക്ക് നീട്ടി

കസ്റ്റഡി കാലാവധി 3 ദിവസത്തേക്ക് നീട്ടി


അതേസമയം കാർത്തി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി കാലാവധി പ്രത്യേക സിബിഐ കോടതി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 2007ൽ മാധ്യമസ്ഥാപനമായ ഐഎൻഎക്സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് കേസ്, ആ സമയത്ത് പി ചിദംബരം കേന്ദ്രമന്ത്രിയായിരുന്നു.

കോടതി അംഗീകരിച്ചില്ല

കോടതി അംഗീകരിച്ചില്ല

സിബിഐയുടെ ചോദ്യം ചെയ്യൽ നട​ക്കുന്നതിനിടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിനെ​തിരേയാണ് കാർത്തി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്യാതെ സമൻസ് അയച്ചതു ചട്ടവിരുദ്ധമാണെന്നും സിബിഐ കസ്റ്റഡിയിലിരിക്കേ മറ്റൊരു ഏജൻസി അതേരീതിയിലുള്ള അന്വേഷണം നടത്താനാവില്ലെന്നും കാർത്തി ചിദംബരത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അറസ്റ്റ് നടപടികൾ പിൻവലിക്കണമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ കോടതി അത് അംഗീരിച്ചില്ല.

രാഷ്ട്രീയ നേതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത് 1.8 കോടി

രാഷ്ട്രീയ നേതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത് 1.8 കോടി

രാജ്യത്തെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം 1.8 കോടി രൂപ അനധികൃതമായി മാറ്റിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡിന്റെ ചെന്നൈ ബ്രാഞ്ചിലുള്ള കാര്‍ത്തി ചിദംബരത്തിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം മാറ്റിയത്. മൂന്ന് തവണകളായിട്ടാണ് ഇങ്ങനെ പണം മാറ്റിയിട്ടുള്ളതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസ് രജിസ്റ്റർ ചെയ്തത് മെയ് 15ന്

കേസ് രജിസ്റ്റർ ചെയ്തത് മെയ് 15ന്


ഐഎന്‍എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് ഫെബ്രുവരി 28 നാണ് സിബിഐ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. തനിക്കെതിരായ കോഴയാരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ ലാഭം ഉന്നമിട്ടുള്ളതാണെന്നുമാണ് കാർത്തി ചിദംബരത്തിന്റെ വാദം. കഴിഞ്ഞ വര്‍ഷം മെയ് 15 നാണ് സിബിഐ കാര്‍ത്തി ചിദംബരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ സംഭവത്തില്‍ എന്‍ഫോവഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക തട്ടിപ്പിനും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി

ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി

ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി പ്രകാരമാണ് കാർത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സിബിഐ നിര്‍ബന്ധിച്ചതിനാലാണ് ഇന്ദ്രാണി മൊഴി നല്‍കിയിരിക്കുന്നതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. അതേസമയം, വിദേശ നിക്ഷേപം നടത്താനുള്ള അനുമതിക്ക് വേണ്ടി 2007 ല്‍ മന്ത്രി പി.ചിദംബരത്തെ കണ്ട ഇന്ദ്രാണി മുഖര്‍ജിയോടും ഭര്‍ത്താവിനോടും ചിദംബരം മകനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സിബിഐ വ്യക്തമാക്കി.

അശ്ലീല വീഡിയോ കാണുന്നതിനിടെ ഭാര്യ വൈഫൈ ഓഫ് ചെയ്തു: ദേഷ്യം മൂത്ത ഭര്‍ത്താവ് ചെയ്തത്, പോലീസ് കേസ്!!അശ്ലീല വീഡിയോ കാണുന്നതിനിടെ ഭാര്യ വൈഫൈ ഓഫ് ചെയ്തു: ദേഷ്യം മൂത്ത ഭര്‍ത്താവ് ചെയ്തത്, പോലീസ് കേസ്!!

ഈ സൂചനകള്‍ പറയും കടം വരുമോ ഇല്ലയോ എന്ന്.... സ്വര്‍ണമൊന്നും കളഞ്ഞേക്കല്ലേ.. എന്നാല്‍ കാര്യം പോയിഈ സൂചനകള്‍ പറയും കടം വരുമോ ഇല്ലയോ എന്ന്.... സ്വര്‍ണമൊന്നും കളഞ്ഞേക്കല്ലേ.. എന്നാല്‍ കാര്യം പോയി

English summary
The Delhi High Court has granted interim relief to Karti Chidambaram, protecting the businessman from immediate arrest by the Enforcement Directorate in the INX Media case. The court has also issued a notice to the Enforcement Directorate and the central government on Karti's plea that he shouldn't be arrested, media reports said on Friday. The next hearing, the court said, will be on 20 March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X