കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി ഉണ്ടായേക്കും

Google Oneindia Malayalam News

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധിയുണ്ടായേക്കും. ഐഎൻഎക്സ് മീഡിയ സാമ്പത്തിക തട്ടിപ്പ് കേസിൽ തിഹാർ ജയിലിൽ കഴിയുന്ന പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജസ്റ്റിസ് സുരേഷ് കൈത്താണ് ഹർജിയിൽ വിധി പറയുന്നതിനായി നീട്ടിവെച്ചത്.

 മഹാനാടകത്തിന് അന്ത്യം!! മഹാരാഷ്ട്രയിൽ ബിജെപിയിതര സർക്കാർ: പൊതുമിനിമം പരിപാടി തയ്യാർ മഹാനാടകത്തിന് അന്ത്യം!! മഹാരാഷ്ട്രയിൽ ബിജെപിയിതര സർക്കാർ: പൊതുമിനിമം പരിപാടി തയ്യാർ

നവംബർ എട്ടിന് ഹർജി പരിഗണിച്ച ജസ്റ്റിസ് സുരേഷ് കൈത്ത് ചിദംബരത്തിന്റെയും എൻഫോഴ്സ്മെന്റിന്റെയും വാദം കേട്ടിരുന്നു. ജാമ്യം ലഭിച്ചാൽ ചിദംബരം സാക്ഷികളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചാണ് എൻഫോഴ്സ്മെന്റ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയെ എതിർത്തത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് എൻഫോഴ്സ്മെന്റിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായത്.

chidu-15663006

ചിദംബരത്തിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിലും സിബിഐ അഴിമതിക്കേസിലും പിഎംഎൽഎ കേസിലുമുള്ള തെളിവുകൾ വ്യത്യസ്തമാണ്. ചിദംബരത്തിന്റേത് കൂടുതൽ നിഷ്ഠൂരമായ കുറ്റകൃത്യമാണെന്നാണ് അദ്ദേഹം സോളിസിറ്റർ ജനറൽ ചൂണ്ടിക്കാണിച്ചത്. ചിദംബരത്തിന്റേത് ഒറ്റപ്പെട്ട കുറ്റകൃത്യമാണെന്നും ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആണെന്നും അദ്ദേഹം വാദിച്ചിരുന്നു.

മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലാണ് ആദ്യം മുതൽ ചിദംബരത്തിന് വേണ്ടി ഹാജരായത്. കേസിലെ സാക്ഷികളെ ചിദംബരം സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതുൾപ്പെടെ ചിദംബരത്തിനെതിരെ ഉയർന്ന എൻഫോഴ്സ്മെന്റ് വാദങ്ങൾ കപിൽ സിബൽ തള്ളിക്കളഞ്ഞിരുന്നു. ദില്ലി ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. ചിദംബരത്തെ വിട്ടയച്ചാല്‍, അദ്ദേഹം സാക്ഷികളെ സ്വാധീനിക്കുമെന്നാണ് സിബിഐ കോടതിയില്‍ ഉയര്‍ത്തി കാണിച്ചത്. ചിദംബരം തെളിവ് നശിപ്പിക്കാന്‍ സാധ്യതയില്ലെന്നും, പക്ഷേ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയത്ത്, ചിദംബരം സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സുപ്രീം കോടതിയില്‍ ഉന്നയിച്ച ആവശ്യത്തില്‍, തന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്ന് ചിദംബരം ചൂണ്ടിക്കാണിച്ചിരുന്നു. തനിക്ക് ജയിലിലെ ഭക്ഷണം കാരണം നാല് കിലോ നഷ്ടമായെന്നും, അതിനോട് പൊരുത്തപ്പെടാനാവില്ലെന്നും അദ്ദേഹം കോടതിയിൽ ഉന്നയിച്ചിരുന്നു. അതേസമയം 42 ദിവസമായി ചിദംബരം ജയിലിലാണെന്നും, 15 ദിവസത്തെ കസ്റ്റഡി കഴിഞ്ഞിട്ടും, അദ്ദേഹത്തെ ജയിലിലേക്ക് അയച്ചത് ദ്രോഹിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

English summary
Delhi high court order on P Chidambaram's bail plea in INX Maxis case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X