കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാകേഷ് അസ്താനയ്ക്ക് വന്‍ തിരിച്ചടി.... കൈക്കൂലി കേസിലെ ഹര്‍ജി തള്ളി, അന്വേഷണം തുടരും!!

Google Oneindia Malayalam News

ദില്ലി: സിബിഐയിലെ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ഡിഎസ്പി ദേവേന്ദര്‍ കുമാറിന്റെ ഹര്‍ജിയും തള്ളിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൈക്കൂലി കേസിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്. കേസിലെ മധ്യസ്ഥന്‍ മനോജ് പ്രസാദിനെതിരെയും കേസുണ്ട്. ഇവര്‍ക്കെതിരെയുള്ള കേസിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജിയാണ് തള്ളിയത്. അതേസമയം പത്ത് ആഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1

ഒരു സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ കേസുള്ളത് ഗൗരവമേറിയ കാര്യമാണ്. ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തും വരെ അസ്താന കുറ്റക്കാരനല്ലെന്നും, അദ്ദേഹം സ്വതന്ത്രനാണെന്നും ഹൈക്കോടതി പറഞ്ഞു. ഗൂഢാലോചന. അഴിമതി, പദവി ദുരപയോഗം തുടങ്ങിയവരാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഒരു കേസില്‍ നിന്ന് രക്ഷപ്പെടാനായി അസ്താനയ്ക്ക് കൈക്കൂലി നല്‍കിയെന്നാണ് ഹൈദരാബാദില്‍ നിന്നുള്ള ബിസിനസുകാരനായ സതീഷ് ബാബു സനയുടെ ആരോപണം. അതേസമയം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേസിന്റെ പുരോഗതി അറിയിക്കണമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

ചടുല രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി, മുന്നോക്ക സംവരണത്തിന് ശേഷം ഉന്നം ഇടത്തരക്കാർചടുല രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി, മുന്നോക്ക സംവരണത്തിന് ശേഷം ഉന്നം ഇടത്തരക്കാർ

ബിജെപിയുടെ നിരാഹാര സമരം പൊട്ടിപൊളിഞ്ഞു! സമരം ഏറ്റെടുക്കാന്‍ നേതാക്കളില്ല! വെട്ടിലായി നേതൃത്വംബിജെപിയുടെ നിരാഹാര സമരം പൊട്ടിപൊളിഞ്ഞു! സമരം ഏറ്റെടുക്കാന്‍ നേതാക്കളില്ല! വെട്ടിലായി നേതൃത്വം

English summary
delhi high court rejected rakesh astanas plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X