Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുല്ല കുടുംബത്തില്‍ വീണ്ടും 'ഉടക്ക്'; ഉമര്‍ അബ്ദുല്ലയുടെ ഡിവോഴ്‌സ് ഹര്‍ജി തള്ളി, സാറ-സച്ചിന്‍ പിരിഞ്ഞു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഏറെ കാലം മുഖ്യമന്ത്രിയായിരുന്നു ഫാറൂഖ് അബ്ദുല്ല. മകന്‍ ഉമര്‍ അബ്ദുല്ലയും കശ്മീര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് മികച്ച സ്വാധീനമുണ്ടായിരുന്നു കശ്മീരില്‍. എന്നാല്‍ അടുത്ത കാലത്തായി അബ്ദുല്ല കുടുംബത്തില്‍ അസ്വാരസ്യമാണ്. മകള്‍ സാറ അബ്ദുല്ലയും ഭര്‍ത്താവ് സച്ചിന്‍ പൈലറ്റും പിരിഞ്ഞു. ഉമര്‍ അബ്ദുല്ലയും വിവാഹ മോചനം തേടി കോടതിയിലെത്തി. പക്ഷേ, ഉമര്‍ അബ്ദുല്ലയുടെ ഹര്‍ജി ഇന്ന് കോടതി തള്ളി.

ഏറെ കാലമായി അകന്നുകഴിയുന്ന ഭാര്യ പായല്‍ അബ്ദുല്ലയില്‍ നിന്ന് വിവാഹ മോചനം തേടിയാണ് ഉമര്‍ അബ്ദുല്ല ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഉമറിന്റെ ഹര്‍ജി കുടുംബ കോടതി തള്ളിയിരുന്നു. ഭാര്യയില്‍ നിന്ന് ക്രൂരത നേരിടുന്നുവെന്ന ആരോപണം തെളിയിക്കാന്‍ ഉമറിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ഹര്‍ജി തള്ളിയത്.

omar-abdullah

കുടുംബ കോടതിയുടെ കണ്ടെത്തലില്‍ തെറ്റില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്‌ദേവ, വികാസ് മഹാജന്‍ എന്നിവരടങ്ങിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. 1994 സെപ്തംബറിലാണ് ഉമര്‍ അബ്ദുല്ലയും പായല്‍ അബ്ദുല്ലയും തമ്മിലുള്ള വിവാഹം നടന്നത്. 2009 മുതല്‍ ഇരുവരും പിരിഞ്ഞുകഴിയുകയാണ്.

2016ല്‍ വിവാഹ മോചനം തേടി ഉമര്‍ അബ്ദുല്ല കുടുംബ കോടതിയെ സമീപിച്ചിരുന്നു എങ്കിലും ഫലമുണ്ടായില്ല. വിവാഹ മോചനത്തിന് തക്കതായ കാരണം കാണിക്കാന്‍ ഉമര്‍ അബ്ദുല്ലയ്ക്ക് സാധിച്ചില്ല എന്നായിരുന്നു കോടതി വിധി. കുടുംബ കോടതി ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും പ്രതിമാസം 75000, 25000 വീതം നല്‍കാനും നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഉമര്‍ അബ്ദുല്ല ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, പ്രതിമാസം ഭാര്യക്ക് നല്‍കേണ്ട തുക ഒന്നര ലക്ഷവും രണ്ട് മക്കള്‍ക്ക് 60000 രൂപ വീതവുമായി ഉയര്‍ത്തുകയാണ് ചെയ്തത്. മക്കളുടെ പഠനം കഴിയുംവരെ ഇരുവര്‍ക്കും തുക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനെതിരായ ഹര്‍ജിയാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇന്ന് തള്ളിയത്.

ഉമര്‍ അബ്ദുല്ലയുടെ സഹോദരിയാണ് സാറ അബ്ദുല്ല. ഇവര്‍ വിവാഹം ചെയ്തത് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ ആയിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മല്‍സരിച്ചിരുന്നു സച്ചിന്‍ പൈലറ്റ്. സാറ പൈലറ്റുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നാണ് പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം കാണിച്ചിരിക്കുന്നത്.

2004ലാണ് സച്ചിന്‍ പൈലറ്റും സാറ അബ്ദുല്ലയും വവാഹിതരായത്. ആരന്‍, വിഹാന്‍ എന്നീ രണ്ട് ആണ്‍മക്കള്‍ ഇവര്‍ക്കുണ്ട്. മക്കള്‍ തന്റെ ചെലവിലാണ് ജീവിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് സത്യവാങ്മൂലത്തില്‍ പറയുന്നു. 2018ല്‍ മല്‍സരിക്കുമ്പോള്‍ 3.8 കോടിയുടെ ആസ്തിയാണ് സച്ചിന്‍ പൈലറ്റ് കാണിച്ചിരുന്നത്. എന്നാല്‍ പുതിയ സത്യവാങ്മൂലത്തില്‍ 7.5 കോടിയുടെ ആസ്തിയുണ്ടെന്ന് വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+