കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെൻട്രൽ വിസ്ത നിർമ്മാണം നിർത്തില്ല, ഹർജി തള്ളി ദില്ലി ഹൈക്കോടതി, ഹർജിക്കാർക്ക് ഒരു ലക്ഷം പിഴ

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. സെന്‍ട്രല്‍ വിസ്തയ്ക്ക് എതിരെയുളള പരാതി സദുദ്ദേശത്തോട് കൂടിയല്ലെന്നും ഹര്‍ജിക്കാരന് പ്രത്യേക ഉദ്ദേശലക്ഷ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദില്ലി ഹൈക്കോടതിയുടെ നടപടി.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പരിഭാഷകയായ അന്യ മല്‍ഹോത്ര, ചരിത്രകാരനും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ സൗഹൈല്‍ ഹാഷ്മി എന്നിവരാണ് കൊവിഡ് കാലത്തെ സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മെയ് 17ന് കേസ് പരിഗണിച്ച കോടതി വിധി പറയാന്‍ 31ലേക്ക് മാറ്റുകയായിരുന്നു.

central vista

മെയ് 17ന് കേസ് പരിഗണിക്കുമ്പോള്‍ തന്നെ കോടതി ഹര്‍ജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തങ്ങള്‍ കോടതിയെ സമീപിച്ചത് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷയും പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ സുരക്ഷയും മാത്രം കണക്കിലെടുത്താണ് എന്നാണ് ഹര്‍ജിക്കാരുടെ വാദം. രണ്ടാം ലോകമഹായുദ്ധ കാലത്തെ ജര്‍മന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപ് ആയ ഓഷ്വിറ്റ്‌സിനോടാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയെ ഉപമിച്ചത്.

ഷപൂര്‍ജി പല്ലോഞ്ചി ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനാണ് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണത്തിനുളള ടെന്‍ഡര്‍ കിട്ടിയിരിക്കുന്നത്. പദ്ധതിക്കെതിരെയുളള ഹര്‍ജിയെ കമ്പനിയും കോടതിയില്‍ എതിര്‍ത്തും. തൊഴിലാളികളുടെ കാര്യം തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് കമ്പനി കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ആണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. പദ്ധതിയെ ഓഷ്വിറ്റ്‌സിനോട് ഉപമിച്ചതിനെ തുഷാര്‍ മെഹ്ത രൂക്ഷമായി വിമര്‍ശിച്ചു.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Central government is not supplying free food kit to any states

English summary
Delhi High Court rejects plea to stop Central Vista Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X