ഷബാന്‍ ബുഖാരിയെ പിന്‍ഗാമിയാക്കുന്നതില്‍ നിയമസാധുതയില്ലെന്ന് കോടതി
ദില്ലി: ജുമാ മസ്ജിദിലെ സയ്യദ് അഹമ്മദ് ബുഖാരിയുടെ മകന് ഷബാന്‍ ബുഖാരിയെ അടുത്ത ഇമാമായി അഭിഷേകം ചെയ്യുന്ന ചടങ്ങിന് നിയമ സാധുതയില്ലെന്ന് ദില്ലി ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിനോടും വഖഫ് ബോര്‍ഡിനോടും ഇമാം സയ്യദ് അഹമ്മദ് ബുഖാരിയോടും വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
ശനിയാഴ്ചയാണ് ചടങ്ങ് നടക്കുന്നത്. എന്നാല്‍ ഇമാമായി അഭിഷേകം ചെയ്യുന്ന ചടങ്ങ് തടയാന്‍ കോടതി തയ്യാറല്ല. ഷബാന്‍ ബുഖാരിയുടെ സ്ഥാനാരോഹണത്തിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. ജനുവരി 28നകം വിശദീകരണം നല്‍കാനാണ് ഉത്തരവ്. സ്ഥാനാരോഹണത്തിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട മൂന്ന് പൊതുതാല്പര്യ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ഈ ചടങ്ങിനോട് കേന്ദ്ര സര്‍ക്കാരും വഖഫ് ബോര്‍ഡും എതിര്‍പ്പാണ് ചൂണ്ടിക്കാട്ടിയത്.
ശനിയാഴ്ച നടക്കുന്ന ചടങ്ങിലേയ്ക്ക് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിനെ സയ്യദ് അഹമ്മദ് ബുഖാരി ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കില്ലെന്ന നിലപാടിലാണ് ബുഖാരി. നേരെത്തെ ഇക്കാര്യം പരസ്യമായി അദ്ദേഹം പറഞ്ഞിരുന്നു.

ജുമാ മസ്ജിദ് തങ്ങളുടെ കീഴിലുള്ളതാണെന്ന് ദില്ലി വഖഫ് ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മസ്ജിദിലെ ഇമാം വഖഫ് ബോര്‍ഡിന്റെ ജീവനക്കാരന് മാത്രമാണ്. അതുകൊണ്ട് ഇമാമായ ബുഖാരിയ്ക്ക് മകനെ അടുത്ത ഇമാമായി പ്രഖ്യാപിയ്ക്കാനുള്ള അവകാശം ഇല്ലെന്നും വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചു. ബുഖാരി തന്റെ 19 വയസുള്ള മകനെ ഇമാമായി പ്രഖ്യാപിച്ചത് മുസ്ലീം സമുദായത്തിനു ചെര്ന്നതല്ലെന്നും വഖഫ് ബോര്‍ഡ് പറഞ്ഞു. ഇക്കാര്യത്തില്‍ വഖഫ് ബോര്‍ഡ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചതായി കണ്ടില്ല. എന്തുകൊണ്ടാണ് ഇതെന്നും ചീഫ് ജസ്റ്റീസ് ജി.രോഹിണി ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ചോദിച്ചു. ജുമാ മസ്ജിദ് ഇന്ത്യയിലെ ഏറ്റവും കാലപ്പഴക്കം ചെന്ന മുസ്ലീം പള്ളി ആണ്. മുഗള്‍ ഭരണ കാലത്ത് ഉണ്ടാക്കിയ മുസ്ലീം പള്ളി ആണ് ഇത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications