കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷബാന്‍ ബുഖാരിയെ പിന്‍ഗാമിയാക്കുന്നതില്‍ നിയമസാധുതയില്ലെന്ന് കോടതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജുമാ മസ്ജിദിലെ സയ്യദ് അഹമ്മദ് ബുഖാരിയുടെ മകന്‍ ഷബാന്‍ ബുഖാരിയെ അടുത്ത ഇമാമായി അഭിഷേകം ചെയ്യുന്ന ചടങ്ങിന് നിയമ സാധുതയില്ലെന്ന് ദില്ലി ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിനോടും വഖഫ് ബോര്‍ഡിനോടും ഇമാം സയ്യദ് അഹമ്മദ് ബുഖാരിയോടും വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.

ശനിയാഴ്ചയാണ് ചടങ്ങ് നടക്കുന്നത്. എന്നാല്‍ ഇമാമായി അഭിഷേകം ചെയ്യുന്ന ചടങ്ങ് തടയാന്‍ കോടതി തയ്യാറല്ല. ഷബാന്‍ ബുഖാരിയുടെ സ്ഥാനാരോഹണത്തിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. ജനുവരി 28നകം വിശദീകരണം നല്‍കാനാണ് ഉത്തരവ്. സ്ഥാനാരോഹണത്തിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട മൂന്ന് പൊതുതാല്‍പര്യ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ഈ ചടങ്ങിനോട് കേന്ദ്ര സര്‍ക്കാരും വഖഫ് ബോര്‍ഡും എതിര്‍പ്പാണ് ചൂണ്ടിക്കാട്ടിയത്.

ശനിയാഴ്ച നടക്കുന്ന ചടങ്ങിലേയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ സയ്യദ് അഹമ്മദ് ബുഖാരി ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കില്ലെന്ന നിലപാടിലാണ് ബുഖാരി. നേരെത്തെ ഇക്കാര്യം പരസ്യമായി അദ്ദേഹം പറഞ്ഞിരുന്നു.

shahi-imam

ജുമാ മസ്ജിദ് തങ്ങളുടെ കീഴിലുള്ളതാണെന്ന് ദില്ലി വഖഫ് ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മസ്ജിദിലെ ഇമാം വഖഫ് ബോര്‍ഡിന്റെ ജീവനക്കാരന്‍ മാത്രമാണ്. അതുകൊണ്ട് ഇമാമായ ബുഖാരിയ്ക്ക് മകനെ അടുത്ത ഇമാമായി പ്രഖ്യാപിയ്ക്കാനുള്ള അവകാശം ഇല്ലെന്നും വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചു. ബുഖാരി തന്റെ 19 വയസുള്ള മകനെ ഇമാമായി പ്രഖ്യാപിച്ചത് മുസ്ലീം സമുദായത്തിനു ചെര്‍ന്നതല്ലെന്നും വഖഫ് ബോര്‍ഡ് പറഞ്ഞു. ഇക്കാര്യത്തില്‍ വഖഫ് ബോര്‍ഡ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചതായി കണ്ടില്ല. എന്തുകൊണ്ടാണ് ഇതെന്നും ചീഫ് ജസ്റ്റീസ് ജി.രോഹിണി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ജുമാ മസ്ജിദ് ഇന്ത്യയിലെ ഏറ്റവും കാലപ്പഴക്കം ചെന്ന മുസ്ലീം പള്ളി ആണ്. മുഗള്‍ ഭരണ കാലത്ത് ഉണ്ടാക്കിയ മുസ്ലീം പള്ളി ആണ് ഇത്.

English summary
Delhi high court said that Imam Bukhari has no legal sanctity to appoint his son as Shaban bukhari as successor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X