സ്ത്രീയ്ക്ക് ആഗ്രഹിക്കുന്ന സ്ഥലത്ത് ഇഷ്ടമുള്ളവർക്കൊപ്പം താമസിക്കാനുള്ള സ്വാതന്ത്യമുണ്ടെന്ന് കോടതി
ദില്ലി: പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്ക് താൻ ആഗ്രഹിക്കുന്ന എവിടെ വേണെങ്കിലും താൻ ആഗ്രഹിക്കുന്ന ആർക്കൊപ്പം വേണമെങ്കിലും താമസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ദില്ലി ഹൈക്കോടതി. ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് വിപിൻ സംഘ് വി, രജ്നീഷ് ഭട്നഗർ എന്നിവരുടെ ബെഞ്ചാണ് ഇതു സംബന്ധിച്ച വാദം കേട്ടത്.
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ ഹർജി പരിഗണിച്ച കോടതി പെൺകുട്ടിയുടെ വാദവും കേട്ടിരുന്നു. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നാണ് കോടതിയെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടി കോടതിയെ ധരിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ നിലപാട് കേട്ട ശേഷമാണ് കോടതിയുടെ നിരീക്ഷണം.

പ്രായപൂർത്തിയായ സ്ത്രീയ്ക്ക് അവർ ആഗ്രഹിക്കുന്ന ഇടത്ത് ആഗ്രഹിയ്ക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. തുടർന്ന് പോലീസിന്റെ സംരക്ഷണയിൽത്തന്നെ പെൺകുട്ടിയെ ഭർതൃ വീട്ടിലെത്തിക്കാനും യുവതിയുടെ വീട്ടുകാരെ നിയമം കയ്യിലെടുക്കുന്നതിൽ നിന്ന് വിലക്കാനും ദില്ലി ഹൈക്കോടതി നിർദേശിച്ചിരുന്നു. പെൺകുട്ടിയ്ക്കും ഭർത്താവിനും നേരെ ഭീഷണി മുഴക്കുന്നത് പെൺകുട്ടിയുടെ ബന്ധുക്കൾ അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം വരികയാണെങ്കിൽ പോലീസിനെ സമീപിക്കുന്നതിനായി ഇരുവരും താമസിക്കുന്ന പ്രദേശത്തുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Recommended Video
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications