കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ പ്രക്ഷോഭം: കേന്ദ്രത്തിനും പോലീസിനും ഹൈക്കോടതി നോട്ടീസ്, നാടകീയ നീക്കങ്ങളുമായി അഭിഭാഷകര്‍

Google Oneindia Malayalam News

ദില്ലി: ജാമിയ മിലിയയിലെ പ്രക്ഷോഭത്തില്‍ ദില്ലി പോലീസിനും കേന്ദ്ര സര്‍ക്കാരിനും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷയൊരുക്കാനോ അറസ്റ്റില്‍ നിന്ന് തടയാനോ ഉള്ള ഹര്‍ജികള്‍ കോടതി തള്ളി. . അതേസമയം കേസ് കൂടുതല്‍ വാദത്തിനായി ഫെബ്രുവരി നാലിലേക്ക് മാറ്റി. എന്നാല്‍ കോടതിയില്‍ നാടകീയ നീക്കങ്ങളാണ് ഉണ്ടായത്. കോടതി ഹര്‍ജി തള്ളിയതിന് പിന്നാലെ ഷെയിം ഷെയിം വിളികളുമായി അഭിഭാഷകര്‍ രംഗത്തെത്തി. പൗരത്വ നിയമത്തില്‍ വിദ്യാര്‍ത്ഥികളെ അനുകൂലിക്കുന്ന നിലപാടാണ് അഭിഭാഷകര്‍ സ്വീകരിച്ചത്.

1

അതേസമയം ജാമിയയില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല. ഇതിനിടെ യുവാക്കളുമായി ചര്‍ച്ചകള്‍ നടത്താണെന്ന് നിയമമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. 11 സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ പ്രതിഷേധം കത്തിനില്‍ക്കുന്നത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കെടുക്കില്ലെന്ന് ശിവസേന വ്യക്തമാക്കി.

അതേസമയം ഇന്ത്യയിലെ മുസ്ലീങ്ങള്‍ പൗരത്വ നിയമത്തില്‍ ഭയപ്പെടേണ്ടതില്ലെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇതിനിടെ ഉത്തര്‍പ്രദേശിലെ സമ്പലില്‍ ബസിന് തീവെച്ചു. എന്നാല്‍ ആരാണ് ബസിന് തീവെച്ചതെന്ന് വ്യക്തമല്ല. പ്രതിഷേധങ്ങള്‍ വിമാനസര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. എന്‍എച്ച് എട്ടിലെ ഗതാഗത കുരുക്ക് കാരണം 16 വിമാനങ്ങളാണ് വൈകിയത്. യാത്രക്കാര്‍ എത്താന്‍ വൈകുന്നത് കൊണ്ട് ഇന്‍ഡിഗോ 19 വിമാനങ്ങളാണ് റദ്ദാക്കിയത്.

Recommended Video

cmsvideo
പൊലീസിന് ഒപ്പമുള്ള ചുവന്ന വേഷധാരി ആര് ?| Oneindia Malayalam

ജാമിയയിലെ പ്രതിഷേധങ്ങള്‍ക്കിടയിലും നമസ്‌കാരത്തിന് പ്രൊഫസര്‍മാര്‍ അടക്കമുള്ള സമയം കണ്ടെത്തി. എന്നാല്‍ ഇവരുടെ നിസ്‌കാരത്തിന് തടസ്സമുണ്ടാവാതിരിക്കാന്‍ മറ്റുള്ളവര്‍ മനുഷ്യചങ്ങല തീര്‍ക്കുകയും ചെയ്തു. അതേസമയം ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്നുള്ള പ്രതിഷേധക്കാരെ അകറ്റിയെങ്കിലും ഇവര്‍ ജന്ദര്‍ മന്ദറില്‍ പ്രതിഷേധം തുടരുകയാണ്. ലഖ്‌നൗവില്‍ ഷിയാ വിഭാഗത്തിലെ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.

 പൗരത്വ നിയമത്തില്‍ പ്രതിഷേധം, രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും അറസ്റ്റില്‍, ദില്ലി യുദ്ധക്കളമായി പൗരത്വ നിയമത്തില്‍ പ്രതിഷേധം, രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും അറസ്റ്റില്‍, ദില്ലി യുദ്ധക്കളമായി

English summary
delhi high court sent notice to centre and delhi police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X