Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി ഗതാഗതമന്ത്രി രാജിവെച്ചു, പാര്‍ട്ടിവിട്ടു; ആം ആദ്മിക്ക് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവുമായ കൈലാഷ് ഗെഹ്ലോട്ട് രാജിവെച്ചു. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളുമാണ് സ്ഥാനമൊഴിയാനുള്ള കാരണം എന്ന് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കും അയച്ച രാജിക്കത്തില്‍ കൈലാഷ് വ്യക്തമാക്കി.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കൈലാഷ് രാജി വെച്ചിട്ടുണ്ട്. ആം ആദ്മി സര്‍ക്കാരിലെ പ്രമുഖനായിരുന്നു ഗെഹ്ലോട്ട്. ആഭ്യന്തരത്തിന് പുറമെ ഗതാഗതം, ഐടി, സ്ത്രീ-ശിശു വികസനം എന്നിവയുള്‍പ്പെടെ ഡല്‍ഹി സര്‍ക്കാരിലെ പ്രധാന വകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തതില്‍ അതൃപ്തനാണ് എന്ന് അദ്ദേഹം പറഞ്ഞു.

Kailash Gahlot

യമുന നദി ശുചീകരിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും കൈലാഷ് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. 'ശുദ്ധമായ യമുനയെ ഞങ്ങള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തു. എന്നാല്‍ ആ പ്രതിബദ്ധത നിറവേറ്റുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു,' അദ്ദേഹം എഴുതി. അരവിന്ദ് കെജ്രിവാളിന്റെ പുതിയ ഔദ്യോഗിക ബംഗ്ലാവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്.

''പുതിയ ബംഗ്ലാവ് പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ നിരവധി പ്രശ്നങ്ങളുണ്ട്. ഇത് സാധാരണക്കാരന്റെ പാര്‍ട്ടി എന്ന ലേബലില്‍ ആളുകള്‍ക്ക് സംശയമുണര്‍ത്താന്‍ കാരണമായി,' അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നിരന്തര പോരാട്ടം നഗരത്തിന്റെ പുരോഗതിയെ തടസപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ അതിന്റെ ഭൂരിഭാഗം സമയവും കേന്ദ്രവുമായി യുദ്ധം ചെയ്യുന്നതിനാണ് ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി പോരാടുകയാണെന്നും ഇത് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ പോലും നല്‍കാനുള്ള നേതാക്കളുടെ കഴിവിനെ സാരമായി ബാധിച്ചെന്നും ഗെഹ്ലോട്ട് പറഞ്ഞു. 'ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണ് ഞാന്‍ എന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. അത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പറഞ്ഞാണ് കൈലാഷ് ഗഹ്ലോട്ട് കത്ത് അവസാനിപ്പിച്ചത്. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗെഹ്ലോട്ട് പാര്‍ട്ടി വിട്ടത് ആം ആദ്മിക്ക് തിരിച്ചടിയാകും. കൈലാഷ് ഗെഹ്ലോട്ട് ബിജെപിയില്‍ ചേരാനാണ് സാധ്യത എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+