അരിയും ചുണ്ണാമ്പും തിന്നപ്പോള്‍ മുഖം ചുവന്നു; മോഷണം ആരോപിച്ച് സ്ത്രീയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ സത്ബാരിയില്‍ മോഷണക്കുറ്റം ആരോപിച്ചു വീട്ടുജോലിക്കാരിക്ക് വീട്ടുടമസ്ഥരുടെ ക്രൂര മർദ്ദനം. ഇവരെ വിവസ്ത്രയാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ബന്ദിയാക്കുകയും ചെയ്തുവപെന്നാണ് പരാതി. സംഭവത്തിൽ കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു.
പത്ത് മാസം മുന്‍പ് ഇവരുടെ വീട്ടില്‍ നടന്ന മോഷണത്തിനു പിന്നിലെ പ്രതികളെ കണ്ടെത്താന്‍ കുടുംബം ഒരു മന്ത്രവാദിയുടെ സഹായം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം ഒന്‍പതിന് ഇവരുടെ വീട്ടില്‍ ആഭിചാരക്രിയകളും നടന്നിരുന്നു. സത്ബാരിയിലെ അന്‍സല്‍ വില്ലയിലുള്ള ആഡംബര ഫാം ഹൗസില്‍ വീട്ടുജോലിക്കുനിന്ന 43 വയസ്സുകാരിയാണ് ക്രൂരമായ മര്‍ദനത്തിനും അതിക്രമത്തിനും ഇരയായത്.

ആഭിചാര കര്‍മങ്ങള്‍ക്കുശേഷം ജോലിക്കാര്‍ക്കെല്ലാം മന്ത്രവാദി അരിയും ചുണ്ണാമ്പും തിന്നാന്‍ കൊടുത്തു. അരിയും ചുണ്ണാമ്പും തിന്നതിനുശേഷം ആരുടെയെങ്കിലും വായ ചുവന്ന നിറമായാല്‍ അവരാകും മോഷ്ടാവ് എന്നു മന്ത്രവാദി പറയുകയും ചെയ്തു. അരിയും നാരങ്ങയും തിന്നതിനു തൊട്ടുപിന്നാലെ യുവതിയുടെ മുഖം ചുവന്നതോടെ വീട്ടുടമ സ്ത്രീയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി.

പിന്നീട് വീട്ടുകാർ സ്ത്രീയെ വീട്ടിൽ ജോലി ചെയ്യുന്ന മറ്റ് വീട്ടുജോലിക്കാരുടെ മുന്നിൽ വെച്ച് വസ്ത്രം വലിച്ചെറിഞ്ഞ് മുറിയിൽ പൂട്ടിയിട്ടു.
ആക്രമചത്തിന് ശേഷം യുവതി എലിവിഷം കഴിച്ചിരുന്നു. നില വഷളായപ്പോൾ കുറ്റാരോപിതരായ വീട്ടുകാർ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആശുപത്രിയിൽ നിന്ന് കാര്യം പോലീസിൽ അറിയിച്ചു.

ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൈദൻഗർഹി പോലീസ് സ്‌റ്റേഷൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ട് വർഷമായി വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയാണ് ഇവർ. അരി കഴിച്ചതിന് ശേഷം ഇരയുടെ മുഖം ചുവന്നു, തുടർന്ന് ഉടമ സ്ത്രീയെ അടിക്കാൻ തുടങ്ങി. സ്ത്രീയുടെ വസ്ത്രം അഴിച്ച് 24 മണിക്കൂറിലധികം ആണ് മുറിയിൽ ബന്ദിയാക്കിയത്.

പിന്നീടും മർദിനം തുടർന്നു. ആഗസ്ത് 10ന് വൈകിട്ട് ശുചിമുറി ഉപയോഗിക്കാനെന്ന് പറഞ്ഞ് യുവതി പ്രതിയോട് വസ്ത്രം ചോദിച്ചു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. ആരോഗ്യനില വഷളായപ്പോൾ, അപമാനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യാനായി വിഷം കഴിച്ചു എന്നാണ് സ്ത്രീ പറഞ്ഞത്.
ഇത് ദില്‍ഷയുടെ രണ്ടാം ഭാവമോ!!! പുതിയ ചിത്രം പങ്കുവെച്ച് ദില്‍ഷ; സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് ക്യാപ്ഷനിലും












Click it and Unblock the Notifications