Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും 90 മിനിറ്റ്‌കൊണ്ട് ഒമൈക്രോണ്‍ ഫലമറിയാം; പുതിയ ആര്‍ടിപിസിആര്‍ പരിശോധനയുമായി ഡല്‍ഹി ഐഐടി

ന്യൂഡല്‍ഹി: ഇനി ഒമൈക്രോണ്‍ി ഫലം 90 മിനിറ്റ്‌കൊണ്ട് തിരിച്ചറിയാം. അത്തരത്തില്‍ ഒരു ആര്‍ടിപിസിആര്‍ പരിശോധന ഡല്‍ഹി ഐഐടിയിലെ കുസുമ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സ് ആണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് ഒമൈക്രോണ്‍ വകഭേദത്തെ 90 മിനിറ്റ് കൊണ്ട് തിരിച്ചറിയാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ ഒമൈക്രോണ്‍ ജനിതക പരിശോധനക്ക് അയച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഫലം വരുന്നത്.

എന്നാല്‍ ഈ ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ വെറും 90 മിനിറ്റിനുള്ളില്‍ ഒമൈക്രോണ്‍ പരിശോധന ഫലം ലഭിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

1

നിര്‍ദ്ദിഷ്ട വകഭേദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിശോധന. ഒമൈക്രോണ്‍ വകഭേദത്തിലുള്ളതും മറ്റ് വകഭേദങ്ങളില്ലാത്തതുമായ മ്യൂട്ടേഷനുകളെ അടിസ്ഥാനമാക്കിയാണ് ഈ പരിശോധന നടത്തുന്നത്. ഒമൈക്രോണിന്റെയോ അല്ലെങ്കില്‍ നിലവില്‍ പ്രചരിക്കുന്ന മറ്റ് വകഭേദങ്ങളുടെയോ കണ്ടുപിടിക്കുന്നതിനായി പ്ര്‌ത്യേകം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചതാണ് ഇവ.

2

ഇതിന്‌റെ പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി. സിന്തറ്റിക് ഡിഎന്‍എ ശകലങ്ങള്‍ ഉപയോഗിച്ച്, 107 മുതല്‍ ഡൈനാമിക് ശ്രേണിയില്‍ ഒമൈക്രോണിനെ വേര്‍തിരിച്ചറിയുന്നതിനായി ഇതിനെ വിശകലനം ചെയ്തുവെന്നും അധികൃതര്‍ പറഞ്ഞു.

3

ഒമൈക്രോണ്‍ വകഭേദമുള്ള വ്യരക്തികളെ പെട്ടെന്ന് തിരിച്ചറിയുന്നതിനും അവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാന്‍ പെട്ടെന്ന് സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഐഐടി അതിനായി ഇന്ത്യന്‍ പേറ്റന്‍രിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒപ്പം തന്നെ വ്യവസായ കമ്പനികളുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കവും ആരംഭിച്ച് കഴിഞ്ഞതായും ഐഐടി അധികൃതര്‍ അറിയിച്ചു.

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam
    4

    കോവിഡ് രോഗം നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ കിറ്റുകളുമായി ബന്ധപ്പെട്ട് ഐസിഎംആര്‍ നേരത്തെ ഐഐടിക്ക് അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ ഒമൈക്രോണ്‍ തിരിച്ചറിയുന്നത് ജനിതക പരിശോധനയിലൂടെയാണ് ഇത് മൂന്ന് ദിവസം കഴിഞ്ഞാണ് ഇചതിന്റെ ഫലം ലഭിക്കുന്നത്. പുതുതായി ഐഐടി കണ്ടെത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ വെറും 90 മിനിറ്റ് കൊണ്ട് ഒമൈക്രോണ്‍ വകഭേദത്തെ തിരിച്ചറിയാനും രോഗികളെ കണ്ടെത്തി അവരെ നിരീക്ഷണത്തിലാക്കാനും സാധിക്കും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+