കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി വാഹനനിയന്ത്രണം, നിയമലംഘകര്‍ക്ക് 2000രൂപ പിഴ, സത്രീകള്‍ക്ക് ബാധകമല്ല

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: വര്‍ദ്ധിച്ചു വരുന്ന വായുമലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ ദില്ലി സര്‍ക്കാര്‍ അടുത്തവര്‍ഷം മുതല്‍ വാഹനനിയന്ത്രണം കൊണ്ടുവരും. ജനുവരി ഒന്നു മുതല്‍ 15വരെയുള്ള ദിവസങ്ങളിലാണ് പദ്ധതി നടപ്പാക്കുക. രജിസ്‌ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കുക.

സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് ദില്ലി സര്‍ക്കാരിന്റെ പദ്ധതി. വാഹനനിയന്ത്രണം അടുത്തവര്‍ഷം മുതല്‍ ദില്ലിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് അറിയിച്ചത്. നിയമം തെറ്റിച്ച് റോഡില്‍ വാഹനമിറക്കുന്നവര്‍ക്ക് 2000രൂപ പിഴ ചുമത്തുമെന്നും പറയുന്നുണ്ട്.

cars

എന്നാല്‍, സ്ത്രീകളെയും 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള വനിതകളെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ചകളില്‍ വാഹനനിയന്ത്രണം ഉണ്ടാകില്ല. രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് നിയന്ത്രണം ഉണ്ടാവുക. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ പുതിയ നടപടിയില്‍ ഇളവുണ്ടാകുന്നതല്ലെന്നും കെജ്രിവാള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി, രാഷ്ട്രപതി, ഗവര്‍ണര്‍, ലോക്‌സഭാ സ്പീക്കര്‍, സുപ്രീംകോടതി ജഡ്ജി തുടങ്ങിയവര്‍ക്ക് അടിയന്തര സാഹചര്യത്തിന് വാഹനങ്ങള്‍ ഉപയോഗിക്കാം. ഇരുചക്രവാഹനങ്ങള്‍, പ്രതിരോധ മന്ത്രാലയത്തിന്റെ നമ്പര്‍ പ്ലേറ്റുള്ളവ, പൈലറ്റ് കാറുകള്‍ എന്നിവയ്ക്കും 15ദിവസം ഇളവുണ്ടാകും. യാത്രക്കാരുടെ സൗകര്യത്തിനായി 6000 ബസുകളും സര്‍ക്കാര്‍ ഇറക്കുന്നുണ്ട്.

English summary
Delhi to implement odd-even formula from January 1; single women drivers exempted, defaulters to be fined Rs 2,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X