കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിച്ചോ..... ഡെങ്കി ദില്ലിയെ വിഴുങ്ങുന്നു

  • By Neethu
Google Oneindia Malayalam News

ദില്ലി:അവിനാഷ് എന്ന ഏഴു വയസ്സുകാരന്‍ ഡെങ്കി ബാധിച്ചു മരിച്ചതിനു തൊട്ടു പിന്നാലെയാണ് ദില്ലി ആരോഗ്യ വകുപ്പിന്റെ ഈ വെളിപ്പെടുത്തല്‍, 2009 നു ശേഷം ഡെങ്കി ബാധിച്ചവരുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ധനവാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുളത്.

dengu

സെപ്റ്റംബര്‍ 5 വരെ 1259 ഡെങ്കി ബാധിതര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം തിരിച്ചറിയാത്തവര്‍ ഇതിലും കൂടുതലാണ്. 2009ലാണ് ഏറ്റവും കൂടുതല്‍ ഡെങ്കി ബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്(1512). ആശുപത്രികളൊന്നും ഡെങ്കി രോഗ ബാധിതരുടെ ചികിത്സ നിഷേധിക്കരുതെന്നും കിടത്തി ചികിത്സിക്കുന്നതിന്നുള്ള സൗകര്യങ്ങള്‍ ഉടന്‍ തന്നെ വര്‍ധിപ്പിക്കണമെന്നും ദില്ലി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ട്.

ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം വരും ആഴ്ചകളില്‍ കാലാവസ്ഥയില്‍ സംഭവിക്കുന്ന വ്യത്യാസങ്ങള്‍ ടൈപ്2, ടൈപ്4 ഡെങ്കി ബാധിതര്‍ക്ക് അസുഖം കൂടുന്നതിന് കാരണമാകും. കൃത്യ സമയത്ത് അസുഖത്തെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഡെങ്കിയുടെ വലിയ പ്രശ്‌നം. അസുഖം തിരിച്ചറിയുമ്പോളേക്കും പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറഞ്ഞു പോകുന്നതും മരണ കാരണമാക്കുന്നുണ്ട്. ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 114 ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

English summary
Delhi is witnessing its biggest outbreak of dengue cases in five years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X