വിവാഹാഭ്യര്‍ത്ഥന നിരസിച്ചു;ആസിഡ് ഒഴിച്ച് പ്രതികാരം

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടികള്‍ ബാബ ഭീംറാവു ആശുപത്രിയില്‍ ചികിത്സയിലാണ്. 18കാരിയായ പാര്‍വതിക്കും 16 കാരിയായ ഗായത്രിക്കുമാണ് മനോജ് എന്ന 23 കാരനില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്.
പെണ്‍കുട്ടികള്‍ രണ്ടു പേരും ഞായറാഴ്ച വൈകിട്ട് മാര്‍ക്കറ്റില്‍ പോയി മടങ്ങുകയായിരുന്നു. എതിരെ ആസിഡുമായി വന്ന മനോജ് ഇരുവരുടെയും മുഖത്ത് ആസിഡ് ഒഴിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാര്‍വതിക്ക് അമ്പത് ശതമാനവും ഗായത്രിക്ക് 20 ശതമാനവുമാണ് പൊള്ളലേറ്റതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പര്‍വതി മനോജ് നല്‍കിയ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications