ഒക്ടോബര്‍ 18 വരെ ആരെയും അറസ്റ്റ് ചെയ്യാം; ദില്ലി പോലീസിന് അനുമതി നല്‍കി ലഫ്. ഗവര്‍ണര്‍
ദില്ലി: ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരം ആരെയും അറസ്റ്റ് ചെയ്യാന്‍ ദില്ലി പോലീസിന് അനുമതി നല്‍കി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍. ഒക്ടോബര്‍ 18 വരെയാണ് ഈ അനുമതിയുണ്ടാകുക എന്ന് ഇന്നിറങ്ങിയ വിജ്ഞാപനത്തില്‍ പറയുന്നു. ജൂലൈ 19 മുതല്‍ ഈ ഉത്തരവ് നിലവില്‍ വന്നു. ദില്ലി പോലീസ് കമ്മീഷണര്‍ക്കാണ് അറസ്റ്റ് ചെയ്യാനുള്ള അധികരം. രാജ്യ സുരക്ഷയ്‌ക്കോ ക്രമസമാധാനത്തിനോ ഭീഷണിയായ വ്യക്തിയാണെന്ന് പോലീസിന് തോന്നിയാല്‍ അവരെ അറസ്റ്റ് ചെയ്യാനും മാസങ്ങളോളം കസ്റ്റഡിയില്‍ വയ്ക്കാനും എന്‍എസ്എ പ്രകാരം പോലീസിന് സാധിക്കും.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍
ദില്ലിയില്‍ കര്‍ഷക സമരം ജന്തര്‍ മന്ദറില്‍ ആരംഭിച്ചിരിക്കെയാണ് ലഫ്. ഗവര്‍ണറുടെ ഉത്തരവ്. സ്വാതന്ത്ര്യ ദിനത്തിലെ സുരക്ഷ കണക്കിലെടുത്താണ് നടപടി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഈ ഉത്തരവില്‍ യാതൊരു പുതുമയുമില്ലെന്ന് ദില്ലി പോലീസ് പറയുന്നു. ദില്ലി അതിര്‍ത്തിയിലായിരുന്നു ഇതുവരെ കര്‍ഷക സമരം. ദിവസങ്ങള്‍ക്ക് മുമ്പ് ജന്തര്‍ മന്ദറിലേക്ക് മാറ്റിയിരിക്കുകയാണ്. പാര്‍ലമെന്റിനോട് ചേര്‍ന്ന പ്രദേശത്ത് സമരം നടക്കുന്നതിനാല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമരം പോലീസ് നിരീക്ഷിച്ചുവരികയാണ്.
ജനുവരി 26ന് കര്‍ഷക സമരം അക്രമാസക്തമാകുകയും ചെങ്കോട്ടയിലേക്ക് സമരക്കാര്‍ കയറുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് എന്‍എസഎ അധികാരം നല്‍കിയതത്രെ. സ്വാതന്ത്ര ദിനത്തില്‍ തീവ്രവാദി ആക്രമണ സാധ്യതയുണ്ട് എന്ന് രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതും പുതിയ ഉത്തരവിന് കാരണമാണ്. ദില്ലിയില്‍ ഡ്രോണുകളും എയര്‍ ബലൂണുകളും പറത്തുന്നത് നിരോധിച്ച് പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്.
ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications