Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെസിആറിന്റെ മകൾ കെ കവിത അറസ്റ്റിൽ

ബെം​ഗളൂരു: ഡൽഹി മദ്യ നയ അഴിമതി കേസിൽ ബി ആർ എസ് ( ഭാരത രാഷ്ട്ര സമിതി ) നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി കെ സി എറിന്റെ മകളുമായ കെ കവിത അറസ്റ്റിൽ. ഇഡിയും ഐ ടി യും കവിതയുടെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. നാല് മണിക്കൂറിലേറെ കവിതയെ ചോദ്യം ചെയ്തതായാണ് വിവരം.

ഉച്ചയോട് തന്നെ കവിതയെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയത് കുറച്ച് മുമ്പായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽലസിലുള്ള കവിതയുടെ വീട്ടിൽ ഇ ഡിയും ആദായ നികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു.

kavitha

ബി ആർ എസ് വർക്കിം​ഗ് പ്രസിഡന്റ് കെ ടി രാമറാവു മുൻമന്ത്രി ഹരീഷ് റാവൂ എന്നിവർ ഉൾപ്പെടെ നിരവധി പാർട്ടി പ്രവർത്തകർ കവിതയുടെ വസതിയിൽ തടിച്ച് കൂടി. കവിതയെ ഇന്ന് രാത്രി ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്ന് ഇ ഡി ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് മുതിർന്ന ബി ആർ എസ് നേതാവും മുൻ മന്ത്രിയുമായ പ്രശാന്ത് റെഡ്ഡി പറഞ്ഞു.

" നിങ്ങളെ ( കവിത) രാത്രി ഡൽഹിയിലേക്ക് കൊണ്ടുപോകും എന്നാണ് അവർ വീട്ടിൽ അറിയിച്ചത്. ഇവിടെ വരുന്നതിന് മുമ്പ് തന്നെ അവർ കവിതയെ കസ്റ്റഡിയിൽ എടുക്കാൻ തീരുമാനിച്ചിരുന്നുവെന്നും കവിതയ്ക്ക് വിമാന ടിക്കറ്റ് പോലും ബുക്ക് ചെയ്തിരുന്നതായി തോന്നുന്നുവെന്നും " റെഡ്ഡി പറഞ്ഞു

സൗത്ത് ​ഗ്രൂപ്പ് ലോബിയുമായി കെ കവിതയ്ക്ക് ബന്ധമുണ്ടെന്ന് ഇ ഡി ആരോപിക്കുന്നു. എന്നാൽ റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും കെ ചന്ദ്ര ശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ നേതാക്കളെ പീഡിപ്പിക്കാൻ ബി ജെ പിയും കോൺ​ഗ്രസും കൈകോർത്തിരിക്കുകയാണെന്നും റെയ്ഡിനോട് പ്രതികരിക്കവേ ബി ആർ സി വക്താവ് ശ്രാവൺ ദാസോജു ആരോപിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെ പോയാലും മുന്നോടിയായോ പിന്നാലെയായോ ഇ ഡിയും ഐ ടിയും പോകും. അതാണ് തെലങ്കാനയിൽ നടക്കുന്നത്. ബി ആർ എസിൽ ഒരു പരിഭ്രാന്തി സൃഷ്ടിക്കാൻ അവർ സൃഷ്ടിക്കാൻ അവർ ആ​ഗ്ര​ഹിക്കുന്നു. അധികൃതമായി ഇത്രയധികം സ്വത്ത് സാമ്പാദിച്ച തെലങ്കാനയിലെ കോൺ​ഗ്രസ് നേതാക്കളെ കുറിച്ച് ബി ജെ പിയുടെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുന്ന ഇ ഡിയും ഐടിയും വേവലാതിപ്പെടുന്നില്ല, ബി ആർ എസ് നേതാവ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+